Space exploration ന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ദൗത്യം ആയിരുന്നു അപ്പോളോ-8! മിഷന്റെ മുന്നൊരുക്കങ്ങൾ മുൻപത്തെ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. ലോഞ്ചിന് ശേഷം നടന്ന സംഭവങ്ങളും, തകർക്കപ്പെട്ട റെക്കോർഡുകളും, ചില കോൺസ്പിറസികൾക്കുള്ള മറുപടികളും ആണ് ഇനിയുള്ള പോസ്റ്റുകളിൽ പറയാൻ ഉദ്ദേശിക്കുന്നത്.
----------------------------------------
1968 ഡിസംബർ 28-നു മൂന്ന് സ്റ്റേജുകളുമായി Saturn V (AS-503) പറന്നുയർന്നു. SI-C, S-II സ്റ്റേജുകൾ detach ചെയ്‌തെങ്കിലും TLI (അപ്പോളോ-6 പോസ്റ്റ് വായിക്കുക) നടത്തുവാൻ വേണ്ടി മൂന്നാമത്തെ സ്റ്റേജായ S-IV B വാഹനത്തോടൊപ്പം നിലനിർത്തിയിരുന്നു.
രണ്ട് ഓർബിറ്റുകൾ ഉൾപ്പെട്ട മിഷൻ ആയിരുന്നല്ലോ ഇത്. ആദ്യം ഭൂമിയുടെ ഭ്രമണപഥത്തിലെ നിശ്ചിത പാർക്കിങ് ഓർബിറ്റിൽ വാഹനത്തെ എത്തിക്കേണ്ടതുണ്ട്. അതിനായാണ് ആദ്യത്തെ രണ്ട് സ്റ്റേജുകൾ പ്രധാനമായും പ്രവൃത്തിപ്പിക്കുന്നത്. Launch window ഓപ്പൺ ആയതിനുശേഷം നാലാം സ്റ്റേജ് ഉപയോഗിച്ച് TLI നടത്തിക്കഴിഞ്ഞാൽ ദൗത്യത്തിന്റെ ആദ്യത്തെ ഭാഗം പൂർത്തിയായി. ഇൻജെക്ഷൻ വിജയകരമായാൽ മനുഷ്യരെയും കൊണ്ട് രണ്ട് celestial ബോഡികൾ ഓർബിറ്റ് ചെയ്ത ആദ്യത്തെ മിഷനായിരിക്കും അപ്പോളോ 8!
ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയ ശേഷം അസ്‌ട്രോനോട്ടുകൾ പെട്ടെന്നുതന്നെ TLI യ്ക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. മൂന്നാം സ്റ്റേജ് ഏതെങ്കിലും തരത്തിൽ പ്രവർത്തന രഹിതമായാൽ TLI abort ചെയ്യേണ്ടിവരും. അപ്പോളോ-6 ൽ സംഭവിച്ചതും അതുതന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ പരിശോധനകളും കഴിഞ്ഞ്, പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമാണ് CAPCOM വഴി Micheal Collins TLI യ്ക്കുള്ള അനുമതി നൽകിയത്.
അങ്ങനെ S-IV B യുടെ ഇഗ്നിഷൻ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ പൂർത്തിയായി. ഓർബിറ്റൽ വെലോസിറ്റി ആയ 7, 789 m/s ൽ നിന്ന് 10, 822 m/s വേഗതിയിലേക്ക് മൂന്നാം സ്റ്റേജ് വാഹനത്തെ കയറ്റിവിട്ടു. അതുവരെ ഭൂമിക്ക് ആപേക്ഷികമായി മനുഷ്യൻ സഞ്ചരിച്ച ഏറ്റവും കൂടിയ വേഗതയായിരുന്നു അത്! TLI വിജയകരമായി പൂർത്തിയാക്കിയതോടെ മൂന്നാം സ്റ്റേജിനെ വേർപ്പെടുത്തി. സ്‌പേസ് ക്രാഫ്റ്റ് വട്ടം കറക്കി സംഘം ഭൂമിയിലേക്ക് നോക്കി. അങ്ങനെ അതും സംഭവിച്ചിരിക്കുന്നു! ചരിത്രത്തിൽ ആദ്യമായി മനുഷ്യൻ അവന്റെ നഗ്നനേത്രങ്ങൾ കൊണ്ട് ഭൂമിയെ മുഴുവനായി കണ്ടിരിക്കുന്നു!!!
വേർപ്പെടുത്തിയെങ്കിലും സ്‌പേസ്‌ക്രാഫ്റ്റുമായി വളരെ അടുത്തുകൂടിയാണ് S-IV B സഞ്ചരിച്ചുകൊണ്ടിരുന്നത്. സെപ്പറേഷൻ ഡിസ്റ്റൻസ് കൂട്ടിയില്ലെങ്കിൽ ചിലപ്പോൾ അപകടം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പ് ഗ്രൗണ്ട് കൺട്രോൾ ചെവികൊണ്ടു. ചെറിയൊരു ഇഗ്നിഷൻ വഴി സ്‌പേസ്‌ക്രാഫ്റ്റിനെ മുന്നോട്ടു ചലിപ്പിക്കുകയും, S-IV B യിലെ ബാക്കിയുള്ള ഇന്ധനം ഉപയോഗിച്ച് അതിന്റെ ട്രാജക്ടറി മാറ്റുകയും ചെയ്തു. സൂര്യന്റെ ആകർഷണ വലയത്തിൽ കയറിയ S-IV B മൂന്നാം സ്റ്റേജ് ഇന്നും അതേ പാതയിൽ സഞ്ചരിക്കുന്നു!
-------------------------------------------
"എങ്ങനെ അവർ അത്രയും റേഡിയേഷനെ അതിജീവിച്ചു? "
അപ്പോളോ-11 കോൺസ്പിറസികൾ ഓരോന്നായി പൊളിയുമ്പോൾ പൊതുവെ ചോദിച്ചു കാണുന്ന ഒരു ചോദ്യമാണ് ഇത്. ഭൂമിയിൽ നിന്ന് ഇരുപത്തിനാലായിരം കിലോമീറ്റർ ദൂരേക്ക് വ്യാപിച്ചു കിടക്കുന്ന Van Allen radiation belt ആണ് ഇവിടെ പ്രതി. പലപ്പോഴും Hubble telescope അടക്കമുള്ള ഉപകരണങ്ങൾ കേടാകുന്നതിനുള്ള പ്രധാന കാരണം ഈ പ്രദേശത്തുള്ള ശക്തിയേറിയ റേഡിയേഷൻ ആണ്. അപ്പോളോ-11 ക്രൂ എങ്ങനെ അത് അതിജീവിച്ചു എന്ന് ചോദിക്കുന്നവരോട് പറയേണ്ട ഉത്തരം ഇതുമാത്രമാണ്.
"എങ്ങനെ അപ്പോളോ-8 ഉം, അപ്പോളോ-10 ഉം അതിനെ അതിജീവിച്ചോ, അങ്ങനെതന്നെ! "
ഒന്നുകൂടി വിശദീകരിച്ചാൽ, വളരെ കൂടിയ വേഗതയിലാണ് അപ്പോളോ വാഹനങ്ങൾ അവയുടെ ട്രാജക്ടറി കവർ ചെയ്യുന്നത്. TLI നടത്തുമ്പോഴേക്കും സെക്കന്റിൽ 10 കിലോമീറ്ററിൽ അധികം വേഗതയിലാണ് സഞ്ചരിക്കുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. ഇത്രയും പെട്ടെന്നു റേഡിയേഷൻ ബെൽറ്റ് മറികടന്നുപോകുമ്പോൾ ഒരു chest X-ray നൽകുന്നതിൽ കൂടുതൽ ഡോസേജ് ഒന്നും ശരീരത്തിൽ ഏൽക്കില്ല. അപ്പോളോ-8 ക്രൂവിന്റെ കയ്യിലുള്ള ഡോസിമീറ്ററിൽ ദൗത്യത്തിൽ നേരിട്ട ആകെമൊത്തം റേഡിയേഷന്റെ കണക്ക് 1.6 mGy ആയിരുന്നു. ഒരു ശരാശരി മനുഷ്യൻ ഒരു കൊല്ലത്തിൽ 2 മുതൽ 3 mGy യുമായി expose ചെയ്യപ്പെടാറുണ്ട്!
-------------------------------------------
മുഴുവൻ മിഷൻ ഡീറ്റയിലുകളും ഒരൊറ്റ പോസ്റ്റിൽ ഉൾപ്പെടുത്തുന്നത് ശ്രമകരമാണ്. വായിക്കാനും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ലൂണാർ ഓർബിറ്റിലുള്ള സഞ്ചാരവും, അവിടെ നേരിട്ട പ്രശ്നങ്ങളും, ഭൂമിയിലേക്കുള്ള തിരിച്ചുവരവും, മറ്റു പ്രധാന നേട്ടങ്ങളും ഇനിയങ്ങോട്ടുള്ള പോസ്റ്റുകളിലേക്കായി മാറ്റിവയ്ക്കാം 🙂
തുടരും....
.jpeg)
Comments
Post a Comment