പുറമെ നിന്ന് നോക്കുമ്പോൾ നല്ല രീതിയിൽ എക്സിക്യൂട്ട് ചെയ്ത സൂപ്പർഹീറോ സിനിമകൾ ആയിരുന്നെങ്കിലും Unbreakable trilogy കൊണ്ട് M.N ശ്യാമളൻ പറയാൻ ഉദ്ദേശിച്ചതെന്താണ് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
മുഴുവനായി നോക്കിയാൽ Rise of the hero, Rise of the villain/antihero, Good Vs Evil showdown with a signature Shyamalan twist എന്ന ഫോർമാറ്റിൽ ഒതുങ്ങുന്ന രീതിയിൽ ആണ് മൂന്ന് സിനിമകളും design ചെയ്തിട്ടുള്ളത്. അതായത്, ഒരു ടിപ്പിക്കൽ സൂപ്പർഹീറോ സ്റ്റോറി തന്നെ. പക്ഷെ trilogy യുടെ തുടക്കം മുതൽ ഒടുക്കം വരെ recurring ആയി കാണാൻ കഴിയുന്ന ഒരു theme ഉണ്ട്.
What if the comic books were real?
Unbreakable എന്ന സിനിമയിലെ ഒരു കോമിക്ക് പുസ്തകത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള unusual camera angles ഉം, സിനിമയുടെ ആകെമൊത്തം കൺസെപ്റ്റും പിന്നീട് ഒരുപാട് ചർച്ചകൾക്ക് വിധേയമായതാണല്ലോ. പക്ഷെ സിനിമയിൽ എന്നെ ഏറ്റവും കൂടുതൽ സ്ട്രൈക്ക് ചെയ്തത് Mr. Glass എന്ന വ്യക്തിയുടെ characterization ആണ്. Medical conditions ഉം മറ്റു പ്ലോട്ട് എലമെന്റുകളും മാറ്റി നിർത്തിയാൽ imperfections tolerate ചെയ്യാത്ത ഒരു elitist സമൂഹത്തിലേക്ക് പുതിയ variables കൊണ്ടുവരികയാണ് Elijah. Accidents ൽ നിന്നാണ് നായകന്മാരും വില്ലന്മാരും ജനിക്കുന്നത്. Necessity യിൽ നിന്ന് അവരുടെ ശക്തികൾ പുറത്തു വരുന്നു. ഇതാണ് കോമിക്കുകൾ എലൈജായെ പഠിപ്പിക്കുന്നത്. അത് തന്നെ അയാൾ പ്രവൃത്തികമാക്കുകയും ചെയ്യുന്നു. പക്ഷെ സിനിമയിലുടനീളം superhuman പവറുകൾ യുക്തിക്കു നിരയ്ക്കുന്നതല്ലെന്നും, ഇതൊക്കെ വെറും തോന്നലുകൾ ആണെന്നുമാണ് Elijah ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും അഭിപ്രായപ്പെടുന്നത്. മെയിൻ കഥാപാത്രങ്ങൾ ഒഴികെ വേറാരും ഇതിനെക്കുറിച്ച് ചിന്തിക്കുന്നുപോലും ഇല്ല. പക്ഷെ കരുക്കൾ നീങ്ങിയത് കൊണ്ട് കളി മുന്നോട്ട് പോയെ പറ്റൂ...
David Dunn ഒരു ഹീറോ ആയി പരിണമിക്കുന്ന കാലയളവിൽ ഉരുത്തിരിയുന്ന വില്ലൻ കഥാപാത്രമാണ് The Beast. Beast എന്നത് ഒരു concept മാത്രമാണ്. യാതന അനുഭവിച്ചവർക്ക് മാത്രമേ ലോകത്ത് സ്ഥാനമുള്ളൂ എന്നയാൾ വിശ്വസിക്കുന്നു. പക്ഷെ ബീസ്റ്റിന്റേത് radical ആയൊരു സ്റ്റാൻഡ് ആണ്. Elijah യുടെ കൺസെപ്റ്റിന്റെ അങ്ങേയറ്റം. Superheroism സമൂഹത്തിലേക്ക് inject ചെയ്യുക എന്നതായിരുന്നു Elijah യുടെ ഉദ്ദേശമെങ്കിൽ Superhumans മാത്രമാണ് ലോകത്തിന്റെ അവകാശികൾ എന്ന പക്ഷക്കാരൻ ആയിരുന്നു ബീസ്റ്റ്. കെവിന്റെ ഉള്ളിലുള്ള 23 വ്യക്തിത്വങ്ങളും സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഇവരെല്ലാം അറിഞ്ഞോ അറിയാതെയോ ബീസ്റ്റിന്റെ അനുയായികൾ ആണ്. Kevin എന്ന വ്യക്തിയുടെ സ്വതന്ത്ര ചിന്ത തന്നെ ഈ കൾട്ടിന്റെ സ്വാധീനം കാരണം ഇല്ലാതാകുകയും, അയാളും അവസാനം Horde ന്റെ ഭാഗം ആയി മാറുകയും ചെയ്യുന്നു. ഇവിടെയും അമാനുഷികരുടെ അസ്തിത്വം പുറം ലോകത്തെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. രണ്ട് സിനിമകളിലും ഈ സംഭവങ്ങൾക്ക് എക്സ്പോസ് ആയ കഥാപാത്രങ്ങൾ മാത്രമേ ഒരു ന്യൂട്രൽ പോയിന്റ് ഓഫ് വ്യൂവിൽ ഇതിനെ നോക്കിക്കാണുന്നുമുള്ളൂ.
ഇനി ഗ്ലാസ്സിലേക്ക് കടക്കുമ്പോൾ പുറം ലോകം already സൂപ്പർഹീറോകളെ കുറിച്ച് aware ആണെന്നത് കാണാം. ആൾക്കാരെ ആപത്തിൽ നിന്ന് രക്ഷിക്കുന്ന ശക്തിശാലിയായ Overseer/David Dunn ൽ നിന്നാണ് കഥ തുടങ്ങുന്നത്. സൂപ്പർഹീറോയിസം new normal ആയി മാറും എന്ന പോയിന്റിലാണ് ഡേവിഡിനെ 'violent acts' ന്റെ പേരിൽ psychiatric ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവിടെത്തന്നെ കഥയിലെ വില്ലനായ Beast ഉം, കഥാകാരനായ Glass ഉം വിചാരണയ്ക്കായി തയ്യാറായി ഇരിക്കുകയാണ്. പക്ഷെ ഇതൊരു ആശുപത്രിയാണ്. പുറം ലോകത്തിന് ഇവർ രോഗികകളാണ്. അതുകൊണ്ട് തന്നെ എല്ലാത്തരത്തിലുള്ള മിഥ്യധാരണകളിലും നിന്നും മൂന്നുപേരെയും മോചിതരാക്കാൻ ആണ് ഡോക്ടർ ശ്രമിക്കുന്നത്.
"സൂപ്പർഹീറോയിസം ഒരു silly ഐഡിയ ആണ്. ഇതിനൊന്നും യഥാർത്ഥ ലോകത്ത് യാതൊരു പ്രാധാന്യവും ഇല്ല. കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയ കൺസെപ്റ്റുകൾ ഒരു അഡൾട്ടിൽ ഇത്ര മാത്രം ഇമ്പാക്ട് ഉണ്ടാക്കാൻ പാടില്ല. അത്തരത്തിലുള്ള പ്രവണതകൾ ആരും അംഗീകരിക്കുകയും ഇല്ല"
Comic books are not history. They are fiction.
ഡോക്ടറുടെ നിരന്തരമുള്ള brainwashing കാരണം ഡേവിഡും, ബീസ്റ്റിന്റെ ഫോളോവേഴ്സും സ്വയം ചോദ്യം ചെയ്യുന്നു. പതിയെ ബീസ്റ്റിന്റെ ശക്തികൾ ശയിക്കുന്നു. ഡേവിഡ് ഈ വാദങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. കാര്യങ്ങൾ വീണ്ടും മയപ്പെടുന്നു. Until Elijah decided to act.
കഥാകാരൻ തന്നെ തന്റെ കഥാപാത്രങ്ങൾക്ക് ആത്മവിശ്വാസം നൽകുകയാണെങ്കിൽ അവരെ തടുക്കാൻ ആർക്കും കഴിയില്ല. ഗ്ലാസ് എന്ന സിനിമയുടെ അവസാനം സംഭവങ്ങൾ ഒരു കോമിക്ക് പുസ്തകത്തിലേതു പോലെ അനാവരണം ചെയ്യപ്പെടുകയാണ്. ഒടുവിൽ നായകനും വില്ലനും കഥകാരനും തങ്ങളുടെ അന്ത്യം കാണുന്നു. പക്ഷെ കഥ അവിടെ തീരുന്നില്ല.
സൂപ്പർഹിറോയിസം എന്നത് മനസ്സിന് സ്ഥിരതയില്ലാത്തവർ മാത്രം പൊക്കിപിടിക്കുന്ന മണ്ടത്തരമാണ് എന്ന് ആദ്യം മുതൽക്കേ വാദിക്കുന്ന, പലരെയും almost convince ചെയ്യിക്കുന്ന ഡോക്ടർ മറ്റൊരു കൾട്ടിന്റെ ഭാഗം ആണെന്ന് റിവീൽ ചെയ്യപ്പെടുന്നു. അമാനുഷികർ നമ്മുടെ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. പക്ഷെ അവർ നമുക്കിടയിൽ സജീവമായി തന്നെ നിലകൊള്ളുന്നു എന്ന സത്യം ഒരുകാലത്തും പുറം ലോകം തിരിച്ചറിയരുത്. അങ്ങനെ വാദിക്കുന്നവരുടെ വാദങ്ങൾക്ക് പ്രസക്തിയില്ല എന്നൊരു പൊതുബോധം ഉണ്ടാക്കിയെടുക്കണം. പറ്റുമെങ്കിൽ അവരെ തന്നെ ബ്രെയിൻ വാഷ് ചെയ്യണം. ഇങ്ങനെ സമൂഹത്തിൽ തങ്ങൾക്കുള്ള മേൽക്കൈ നഷ്ടമാകാതിരിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടർ.
പക്ഷെ എല്ലാരുടെയും പ്രതീക്ഷകൾ തകിടം മറിച്ചുകൊണ്ട് ഒരു വിപ്ലവം നടക്കുകയാണ്. ഇതിനു മുൻപുള്ള പല കഥകളും, കഥകാരന്മാരും ഈ എലൈറ്റിസ്റ്റ് കൾട്ടിന്റെ മുന്നിൽ അടിയറവു പറഞ്ഞെങ്കിലും Elijah Price ന്റെ സൃഷ്ടി എന്തായിരുന്നുവെന്നും, അതിന്റെ മനോഹാരിതയെന്തെന്നും ലോകം നേരിട്ട് കാണുന്നു. സമൂഹം എന്നെന്നേക്കുമായി മാറാൻ പോകുകയാണ്. സ്റ്റീരിയോടൈപ്പുകൾ തകർന്നടിയാൻ പോകുകയാണ്.
പിന്നീട് നടന്നത് ചരിത്രം.
Unbreakable trilogy is a commentary on how the public's perception of comic book products changed over time.
Comments
Post a Comment