Apollo 1 ദുരന്തത്തിന് ശേഷം നീണ്ട 21 മാസങ്ങൾ കഴിഞ്ഞാണ് Apollo 7 ലോഞ്ച് ചെയ്യപ്പെടുന്നത്. അപ്പോളോ മിഷനുകളെ സംബന്ധിച്ചു ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് ആണ് അപ്പോളോ 7. കാരണം മറ്റൊന്നുമല്ല. ഒരു മൂന്നംഗ സംഘത്തെയും വഹിച്ചുകൊണ്ടുള്ള, പൂർണ്ണവിജമായ ആദ്യത്തെ Apollo മിഷനായിരുന്നു ഇത്. അപ്പോളോ 7 ന്റെ ചുവടുപറ്റിയാണ് തുടർന്നങ്ങോട്ടുള്ള ദൗത്യങ്ങൾ മുന്നോട്ട് നീങ്ങിയത്. സംഭവബഹുലമായിരുന്ന ആ കഥയിലേക്ക് കടക്കാം.. 🙂
ആദ്യത്തെ manned അപ്പോളോ മിഷൻ എന്നതിലുപരി ഒരുപാട് പ്രത്യേകതകൾ അപ്പോളോ 7-ന് ഉണ്ടായിരുന്നു. ആദ്യമായാണ് ഒരു Saturn-IB റോക്കെറ്റ് ഒരു ക്രൂവിനെ സ്‌പേസിലേക്ക് എത്തിക്കുന്നത്. അതും ഒരു മൂന്നംഗ സംഘവുമായുള്ള ആദ്യത്തെ അമേരിക്കൻ ബഹിരാകാശ യാത്ര! നേരത്തെയുള്ള മിഷനുകൾക്ക് ഉപയോഗിച്ച ലോഞ്ച് കോംപ്ലക്സ് 34 ൽ നിന്നുള്ള ആദ്യത്തെ crewed ലോഞ്ചും, കോംപ്ലെക്സിലെ അവസാനത്തെ ലോഞ്ചും അപ്പോളോ 7 ആയിരുന്നു. അതിനുശേഷം LC 34 ഡീക്കമ്മീഷൻ ചെയ്യപ്പെട്ടു. ആദ്യമായി അമേരിക്കയിൽ ലൈവ് ടിവി സംപ്രേക്ഷണം നടത്തിയ ബഹിരാകാശ യാത്ര കൂടിയായിരുന്നു അപ്പോളോ-7.
Gemini, Mercury ദൗത്യങ്ങൾ ആദ്യം തന്നെ Earth ഓർബിറ്റിൽ മനുഷ്യനെ എത്തിച്ചവയാണ്. അത്തരം മിഷനുകൾ കൈകാര്യം ചെയ്തവരെ തന്നെ അപ്പോളോ ക്രൂയിലേക്ക് ക്ഷണിക്കുന്നതായിരുന്നു ഏറ്റവും ഉചിതം. അങ്ങനെയാണ് Commander, senior pilot, systems engineer സ്ഥാനങ്ങളിലേക്ക് യഥാക്രമം Walter M. Schirra, Donn F. Eisele, R. Walter Cunningham എന്നിവരെ തിരഞ്ഞെടുക്കുന്നത്. Eisele കമാന്റ് മോഡ്യൂളും, Cunningham ലൂണാർ മോഡ്യൂളും നിയന്ത്രിക്കും. ക്രൂവിന്റെ പൂർണ്ണ ഉത്തരവാദിത്വം Schirra യ്ക്കായിരുന്നു. ഇതിന്റെ കൂടെത്തന്നെ ഒരു ബാക്കപ്പ് ക്രൂവും, സപ്പോർട്ട് ക്രൂവും സജ്ജരായി നിൽപ്പുണ്ടായിരുന്നു. മെയിൻ ക്രൂവിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അവരെ റീപ്ലേസ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇവരെ നിയമിക്കുന്നത്. ഇതിൽത്തന്നെ ബാക്കപ്പ് ക്രൂവിൽ, 1969 നു ശേഷമുള്ള ലൂണാർ ലാൻഡിങ്ങുകളിൽ ഉൾപ്പെട്ടിരുന്നവരും ഉണ്ടായിരുന്നു.
Apollo 1 നുശേഷം ആദ്യത്തെ സ്ലേറ്റിൽ ചാർട്ട് ചെയ്ത മിഷൻ ആയിരുന്നല്ലോ Apollo 2. അപ്പോളോ 2 ലേക്കായിരുന്നു ആദ്യം ഇതേ ക്രൂവിനെ പരിഗണിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന ദുരന്തത്തിന്റെ പ്രതിഫലനത്തിൽ പ്ലാനുകൾ മുഴുവൻ ഉപേക്ഷിച്ചതും മറന്നുകാണില്ലെന്ന് കരുതുന്നു. അതേത്തുടർന്ന് കമാന്റ് മോഡ്യൂളും സ്പേസ് സ്യൂട്ടുകളും ഭയങ്കരമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിനുശേഷമാണ് Block-II CSM വഹിക്കുന്ന അപ്പോളോ-7 ലേക്ക് Schirra യുടെ സംഘം കടന്നുവരുന്നത്. എക്സ്പീരിയൻസിന്റെ കാര്യത്തിൽ ക്രൂവിനെ വെല്ലാൻ തൽക്കാലം വേറാരും ഇല്ലായിരുന്നു. Mercury, Gemini, Apollo മിഷനുകളിൽ സഞ്ചരിച്ച ഒരേയൊരു ആസ്ട്രോനോട്ട് ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു കമാണ്ടർ Schirra. മിഷന്റെ Life system support, propulsion guidance, control system തുടങ്ങിയവയൊക്കെ പരിശോധിക്കാൻ ടീം പൂർണ്ണ സജ്ജമായിരുന്നു.
Countdown സമയത്ത് ശക്തമായ കാറ്റ് വീശിയത് ചെറിയൊരു ആശങ്കയുണ്ടാക്കി. ഇത്തരം ഒരു സാഹചര്യത്തിൽ ലിഫ്റ്റോഫ് നടത്തുന്നത് അപകടകരമാണ് എന്ന് Schirra ശാഠ്യം പിടിച്ചു. ടെക്‌നിക്കലി, സേഫ്റ്റി റൂൾസിന്റെ വയലേഷൻ തന്നെയായിരുന്നു അത്. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ചു മിഷൻ മുന്നോട്ടു കൊണ്ടുപോകാൻ ഗ്രൗണ്ട് കൺട്രോൾ തീരുമാനിച്ചു. അങ്ങനെ LC-34 ൽ നിന്ന് 1968 October 11-ന് Saturn-IB ലോഞ്ചിന്റെ അവസാന സെക്കന്റുകളിലേക്ക് നീങ്ങി.
Saturn IB-യുടെ, എന്തിന്! അപ്പോളോ ചരിത്രത്തിലെത്തന്നെ ഏറ്റവും മനോഹരമായ ലോഞ്ചിങ്ങായിരുന്നു അന്നവിടെ നടന്നത്! Gemini ദൗത്യങ്ങളിൽ പോലും ഇത്രയും സുഖമമായ യാത്ര ലഭിച്ചിട്ടില്ല എന്ന് Schirra അഭിപ്രായപ്പെട്ടു. ഓർബിറ്റിലേക്ക് കടന്നശേഷം CSM ന്റെ നിയന്ത്രണം ഏറ്റെടുക്കാനായി സംഘം തയ്യാറെടുത്തു. ഒരു ഡമ്മി LM-ഉമായി ഡോക്കിങ് സിമുലേറ്റ് ചെയ്തുകൊണ്ട് Eisele ഒന്നാമത്തെ ഒബ്ജക്റ്റീവിന് വിരാമമിട്ടു. വാഹനത്തിന്റെ വശങ്ങളിലുള്ള പാനലുകൾ 45 ഡിഗ്രിയിലേക്ക് പൂർണ്ണമായും വിടരാത്തത് ഒരു ചെറിയ പ്രശ്നം ഉണ്ടാക്കിയിരുന്നു. അതൊരു പാഠമാക്കി, ഇനിയങ്ങോട്ടുള്ള മിഷനുകളിൽ പാനലുകൾ Jettison ചെയ്യാൻ NASA തീരുമാനിച്ചു. വാഹനവുമായി ബന്ധപ്പെട്ട ബാക്കി എല്ലാ ഓപ്പറേഷനുകളും pitch-perfect ആയിരുന്നു. അടുത്ത പടിയായി Self propulsion system (SPS) 8 തവണ ഫയർ ചെയ്യാൻ ആരംഭിച്ചപ്പോഴായിരുന്നു ആദ്യമായി വാഹനം ഒന്ന് കുലുങ്ങിയത്. "യാബ്ബഡാബ്ബഡൂ!" (പ്രസിദ്ധമായ കാർട്ടൂണായ Flintstones ൽ നിന്ന്) എന്ന് നിലവിളിച്ചുകൊണ്ട് Schirra സന്തോഷം പ്രകടിപ്പിച്ചു! 😂
സ്പേസ് യാത്രകളിലെ തന്നെ ഏറ്റവും മികച്ച 'ഭക്ഷണം' ആയിരുന്നു അപ്പോളോ-7 ൽ ലഭിച്ചിരുന്നത്! സാധാരണ വെള്ളത്തിൽ ലയിപ്പിച്ചോ, ഡ്രൈ ആയോ ആണ് ഭക്ഷണം കഴിക്കാറ്. എന്നാൽ ഭക്ഷണം പാകം ചെയ്യാനായി തണുത്ത/ ചൂട് വെള്ളം അടക്കമുള്ള സൗകര്യങ്ങൾ Schirra യുടെ സംഘത്തിന് ലഭിച്ചിരുന്നു! "വീട്ടിലെ ഭക്ഷണത്തോട് കിടപിടിക്കാനില്ലെങ്കിലും, സ്‌പേസിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്വീകരണം" എന്നായിരുന്നു Schirra യുടെ അഭിപ്രായം. മൂന്നുപേർക്കും കൂടി 33 മീലുകളാണ് ലഭ്യമായിരുന്നത്. അതായത് ദിവസവും മൂന്നുനേരം വിശപ്പടക്കാൻ യാതൊരു പ്രയാസവും ഇല്ല! കുടിവെള്ളത്തിനായുള്ള ടാപ് രണ്ട് ദിവസം കേടായാതല്ലാതെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. CM-നുള്ളിലെ ഫ്രീയായുള്ള നടത്തവും മറ്റു ചലനങ്ങളും സ്റ്റെബിലിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ഗ്രൗണ്ട് കൺട്രോളിന് ഭയമുണ്ടായിരുന്നു. എന്നാൽ ഗ്രാവിറ്റിയുടെ അഭാവത്തിൽ അങ്ങനെയൊരു ആശങ്ക വേണ്ട എന്ന് ക്രൂ ഉറപ്പുനൽകി. മസിലുകൾ റിലാക്സ് ചെയ്യുവാനായി Exer-genie എന്ന exercise മെഷിനും വാഹനത്തിൽ ലഭ്യമായിരുന്നു 😃
ഇത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും തീർത്തും സുഖകരമല്ലാത്ത സംഭവങ്ങളാണ് പിന്നീടങ്ങോട്ട് അരങ്ങേറിയത്! പ്രധാനമായും കമാൻഡർ Schirra യും ഗ്രൗണ്ട് കണ്ട്രോളും തമ്മിലായിരുന്നു പ്രശ്നങ്ങൾ. ലോഞ്ചിങ്ങിന്റെ സമയം തന്നെ സേഫ്റ്റിയെ സംബന്ധിച്ച് രണ്ടുകൂട്ടരും തമ്മിൽ പ്രശ്നമുണ്ടായിരുന്നല്ലോ. എന്നാൽ രസകരമായ പരാതികളാണ് ഓരോ തവണയും Schirra യ്ക്കുണ്ടായിരുന്നത്. പേർസണൽ പ്രീഫെറെൻസിനു പ്രാധാന്യം കൊടുത്തു ഓരോരുത്തർക്കും അവരുടെ രുചിയ്ക്ക് അനുസരിച്ചുള്ള ഭക്ഷണമാണത്രെ NASA ഉറപ്പുനൽകിയത്. എന്നാൽ തങ്ങൾക്ക് ലഭിച്ച ഭക്ഷണത്തിന് മധുരം കൂടുതലാണ് എന്ന് Schirra കുറ്റപ്പെടുത്തി! വേസ്റ്റ് ഡിസ്പോസൽ ശരിയായി വർക്കാകുന്നില്ല, ദുർഗന്ധം വമിക്കുന്നു എന്നൊക്കെ പലപ്പോഴായി Schirra പരാതിപ്പെട്ടു. അങ്ങനെയിരിക്കെയാണ് ക്രൂവിന് ജലദോഷം പിടിയ്ക്കുന്നത്! ആദ്യമേതന്നെ വിമ്മിഷ്ടത്തിൽ ആയിരുന്ന Schirra നന്നായി ബുദ്ധിമുട്ടി. അതിന്റെ കൂടെ ബേസിൽ നിന്ന് തുടരെ തുടരെയുള്ള നിർദ്ദേശങ്ങൾ വന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട Schirra ഒരു മണ്ടത്തരം കാണിച്ചു. അദ്ദേഹം CAPCOM ലേക്ക് തിരിച്ചു സംസാരിക്കാൻ തുടങ്ങി!
Broadcast-നായി TV ഓൺ ചെയ്യാനായിരുന്നു താഴെനിന്നുള്ള നിർദ്ദേശം. എന്നാൽ ലൂണാർ റണ്ടേവൂ കഴിയാതെ സ്വിച്ച് ഓണാക്കില്ല എന്ന് Schirra തീർത്തുപറഞ്ഞു. ഒടുവിൽ തന്റെ ക്രൂവിന്റെയും ഗ്രൗണ്ട് കൺട്രോളിന്റെയും നിർബന്ധം കാരണം അദ്ദേഹം നിർദ്ദേശങ്ങൾ അനുസരിച്ചു.
വാഹനത്തിന്റെ റീഎൻട്രിയ്ക്കായുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അടുത്ത പ്രശ്നങ്ങൾ. Commutator ഡാമേജ് ആയതുകാരണം 15 മിനുട്ടോളം ഡാറ്റാ ട്രാൻസ്മിഷൻ നടന്നില്ല. അതിനിടയ്ക്കാണ് വിചിത്രമായ ഒരു റിക്വസ്റ്റുമായി Schirra പിന്നെയും CAPCOM ലേക്ക് സംസാരിച്ചത്. ക്രൂവിന് നേരത്തെതന്നെ ജലദോഷം ആണല്ലോ. അതുകൊണ്ട് തിരിച്ചു വരുമ്പോഴുള്ള മർദ്ദവ്യത്യാസവുമായി അഡാപ്റ്റ് ചെയ്യാൻ മൂക്കിൽ വിരൽ അമർത്തിക്കൊണ്ട് ശ്വസിക്കണമത്രേ! അതിനായി ഹെൽമെറ്റ് ഊരിമാറ്റാനുള്ള അനുവാദം ചോദിച്ചുകൊണ്ടാണ് Schirra താഴേക്ക് വിളിച്ചത്. ഒരു കാരണവശാലും സമ്മതിക്കാൻ നിർവാഹമില്ല എന്ന് ഗ്രൗണ്ട് കണ്ട്രോൾ ഉറപ്പിച്ചുപറഞ്ഞു. ചെറിയ രീതിയിൽ തർക്കം ഉടലെടുക്കാൻ തുടങ്ങിയെങ്കിലും Schirra തന്നെ അതിന് ഒരറുതിയിട്ട് നിർദ്ദേശങ്ങൾ അനുസരിച്ചു. ഭൂമിയിൽ തിരിച്ചെത്തുമ്പോൾ തന്റെ പെരുമാറ്റത്തെക്കുറിച്ച് വിശദീകരിക്കേണ്ടിവരും എന്ന് NASA മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ മിഷനു മുൻപേതന്നെ രാജിവയ്ക്കുവാൻ Schirra തീരുമാനിച്ചതായിരുന്നു.
ഒടുവിൽ 11 ദിവസത്തെ മിഷനുശേഷം മൂന്നുപേരും ഭൂമിയിലേക്ക് തിരിച്ചെത്തി. എല്ലാ ഒബ്ജക്റ്റീവുകളും കംപ്ലീറ്റ് ആയി എന്ന് മാത്രമല്ല, ചാന്ദ്രയാത്രയ്ക്കുള്ള നാസയുടെ ആത്മവിശ്വാസം പതിന്മടങ്ങ് ഉയരുകയും ചെയ്തു! LC-34 പിന്നീട് ഡീക്കമ്മീഷൻ ചെയ്യപ്പെട്ടതോടെ തുടർന്നങ്ങോട്ടുള്ള ദൗത്യങ്ങൾക്കായി LC-39 തിരഞ്ഞെടുക്കപ്പെട്ടു. മുൻനിശ്ചയിച്ച പ്രകാരം തന്നെ Schirra NASA യിൽ നിന്ന് വിരമിച്ചു. എന്നാൽ അതിന്റെ കൂടെ Cunningham നെയും Eisele യെയും തുടർന്നങ്ങോട്ടുള്ള അപ്പോളോ ദൗത്യങ്ങളിൽ നിന്ന് ഒഴിവാക്കി😪
മിഷനുശേഷം മൂന്നുപേർക്കും Exceptional service മെഡലുകൾ നൽകി. എന്നാൽ 'വ്യക്തമല്ലാത്ത' പ്രശ്നങ്ങൾ കാരണം എല്ലാ ടെസ്റ്റ് ക്രൂകൾക്കും നൽകപ്പെട്ട Distinguished service medal അവർക്ക് നൽകിയില്ല! വർഷങ്ങൾക്കിപ്പുറം, 2008-ലാണ് Exemplary performance-നായി മൂന്നുപേർക്കും മെഡലുകൾ നൽകുന്നത്. എന്നാൽ Cunningham മാത്രമേ ജീവനോടെയുണ്ടായിരുന്നുള്ളൂ. Eisele യ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും, Schirra യ്ക്കുവേണ്ടി Apollo 8-ലെ യാത്രികനായ Bill Anders-ഉം മെഡലുകൾ സ്വീകരിച്ചു.
തുടരും....
Next part : Apollo 8 - ആദ്യത്തെ ചന്ദ്രയാത്ര!
Kerala is often praised and criticized for its so-called “communal harmony.” To some, it is a secular utopia where faiths walk hand in hand beneath the coconut groves. To others, it is a terrifying aberration, a ticking clock of cultural erasure. But Kerala’s pluralism is neither accident nor anomaly—and certainly not a free-for-all. It is not born from sameness or affection, but from balance, tradition, memory, and a shared grammar of difference. Like the music between the strings, it arises not from the notes themselves, but from the space between them, filled with historical, spiritual, intellectual, and political dimensions. To understand it is to confront several false images: the utopian Kerala of outsiders, the dystopian Kerala of ideologues, the rootless Kerala of postmodernists, the derivative Kerala of its neighbours, and the indifferent Kerala of the average Malayali. Tracing this deep architecture behind Kerala’s pluralism reveals a story not set in stone, but one impr...
.jpeg)
Comments
Post a Comment