അങ്ങനെ സാറ്റേണിന്റെ 500 സീരിസിൽ വരുന്ന സാറ്റേൺ-V ന്റെ ആദ്യത്തെ ഫ്ലൈറ്റിനായി NASA പുറപ്പെടുകയാണ്.
മുൻപത്തെ പോസ്റ്റിൽ ലൂണാർ മിഷനായി ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ നമ്പറിങ്ങിനെ പറ്റി പരാമർശിച്ചിരുന്നല്ലോ. AS-204 ഓടുകൂടി Saturn-1B കളുടെ ലോഞ്ചിങ് അവസാനിച്ചു. എന്നാൽ അപ്പോളോ ദുരന്തം ആയിരുന്നില്ല ഇതിനുകാരണം. നേരത്തെയുള്ള ഷെഡ്യൂളിൽ തന്നെ അപ്പോളോ 3നെ വഹിക്കാൻ തീരുമാനിച്ചിരുന്ന വാഹനം ആയിരുന്നല്ലോ Saturn-V. റീഡിസൈനും പ്ലാനിലുള്ള മാറ്റവും ഒക്കെ തകൃതിയായി നടക്കുമ്പോഴെല്ലാം മറുവശത്ത് Saturn-V ന്റെ അസ്സെംബ്ലിയെക്കുറിച്ച് ആരും മറന്നിരുന്നില്ല.അതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ലോഞ്ച് വെഹിക്കിൾ ആയിരുന്നു Saturn-V. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതൊരു 'All up' പ്രൊജക്റ്റ് ആയിരുന്നു എന്നതാണ്. 1963 ൽ George Mueller ആയിരുന്നു ഈ ഐഡിയ പ്രൊപ്പോസ് ചെയ്തത്. അതുവരെയുള്ള Wernher Von Braun ന്റെ ടീം, റോക്കറ്റിന്റെ ഓരോ സ്റ്റേജും individual ആയി ടെസ്റ്റ് ചെയ്യുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. മിലിറ്ററിയുടെ മിസൈൽ പ്രൊജെക്ടുകളിൽ വർക്ക് ചെയ്തിരുന്ന Mueller നേരത്തെ തന്നെ Minutemen ICBM പ്രോഗ്രാമിൽ All up ടെസ്റ്റുകൾ നടത്തിയിരുന്നു. Saturn-V ലും ഇത് നടത്താം എന്ന് Mueller അഭിപ്രായപ്പെട്ടു. സമയം ഒരുപാട് ലാഭിക്കുമെങ്കിലും അത്രതന്നെ റിസ്‌ക്കും ടീമിന് അഭിമുഖീകരിക്കേണ്ടിയിരുന്നു. കാരണം എല്ലാ സ്റ്റേജുകളും fully ലൈവും ഫ്ലൈറ്റ് capable ഉം ആയിരിക്കണം. CSM അടക്കം. ഒരു ചെറിയ മിസ്റ്റെപ് പോലും വലിയ നഷ്ടത്തിന് കാരണമാകും. എന്നാൽ പ്രോജക്ടിന്റെ effeciency കൂട്ടാൻ ഇതിലും നല്ലൊരു വഴി വേറെയില്ല എന്ന് എല്ലാവരും അംഗീകരിച്ചു.
Douglas Aircraft Company ആയിരുന്നു റോക്കറ്റിന്റെ 3rd സ്റ്റേജ് ആയ S-IVB നിർമ്മിച്ചിരുന്നത്. 1966 August 14ൽ തന്നെ സംഭവം റെഡിയാവുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള സ്റ്റേജുകൾ ഇതിനെ അപേക്ഷിച്ചു വളരെ വലുതായിരുന്നു. Boeing company ഏറ്റെടുത്തു നിർമ്മിച്ച SI-C എന്ന ഫസ്റ്റ് സ്റ്റേജ് കുറച്ചുകൂടി വൈകി സെപ്റ്റംബറിലാണ് പൂർത്തിയായത്. പക്ഷെ പ്ലാനുകൾ താളം തെറ്റാൻ തുടങ്ങിയത് North American Aviation കമ്പനി മേൽനോട്ടം വഹിച്ച S-II വിലാണ്. തീരെ efficient അല്ലായിരുന്നു അവരുടെ പ്രൊഡക്ഷൻ പ്രോസസ്. ഏകദേശം ഒരുവർഷത്തോളം ഇതുകാരണം നഷ്ടമായി. ഇവരുടെ schedule, cost, quality ഒക്കെ പരിശോധിക്കാൻ ഒരു പ്രത്യേക സംഘത്തെ അയക്കേണ്ടിവന്നു. ഒടുവിൽ 1967 ജനുവരി 21 നാണ് S-II വിന്റെ പണിപൂർത്തിയാക്കി തിരിച്ചെത്തിയത്. ആറുദിവസങ്ങൾക്ക് ശേഷം Apollo-1 കത്തിയമർന്നു! Saturn-V ന്റെ ഭാഗങ്ങളെ പുനർപരിശോധിക്കാൻ അപ്പോളോ ദുരന്തം NASA യെ പ്രേരിപ്പിച്ചു. Liquid Hydrogen ടാങ്കിലടക്കം ഒരുപാട് അപാകതകൾ കണ്ടെത്തി. എല്ലാ റിപ്പയറുകൾക്കും ശേഷം ഫെബ്രുവരി 23 ന് S-II വുമായി അസ്സെംബ്ലി പുനരാരംഭിച്ചു.
Kennedy Space സെന്ററിലെ Launch complex 39 ആയിരുന്നു Saturn-V യുടെ ലോഞ്ചിനായി തയ്യാറാക്കിയത്. Saturn-V നുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പ്ലാറ്റുഫോം ആയിരുന്നു അത്. All up ടെസ്റ്റ് വഴി S-IC എന്ന 1st സ്റ്റേജിന്റെയും
S-II എന്ന സെക്കന്റ് സ്റ്റേജിന്റെയും ആദ്യത്തെ ലോഞ്ച് ഒരുമിച്ചു നടത്താൻ കഴിയും. S-IV B എന്ന third സ്റ്റേജ് ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. കാരണം ആദ്യമായി ഓർബിറ്റിൽ നിന്ന് ഫ്ലൈറ്റ് restart ചെയ്ത് Lunar return tragectory യുടെ വേഗതയിൽ അപ്പോളോ മോഡ്യൂളിനെ തിരിച്ചു ഭൗമാന്തരീക്ഷത്തിൽ എത്തിക്കുക എന്ന process initiate ചെയ്യുന്നത് മൂന്നാം സ്റ്റേജിലായിരിക്കും. അപ്പോളോ പേലോഡ് ആയി തിരഞ്ഞെടുത്തത് Block I ൽ വരുന്ന CSM-017 ആയിരുന്നു. Block I ന്റെ ടെസ്റ്റുകൾ നേരത്തെ നിർത്തിവച്ചെങ്കിലും ഒരു Unmanned മിഷനിൽ Block II കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാൽ പുതിയ heat shield കവറിങ്, crew compartment hatch എന്നിങ്ങനെ Block II വിന്റെ ചില മോഡിഫിക്കേഷൻസ് ഉൾപ്പെടുത്തിയാണ് CSM-017 ഉപയോഗിച്ചത്. മൂൺ മിഷൻ പരമാവധി റെപ്ലിക്കേറ്റ് ചെയ്യാൻ ലൂണാർ മോഡ്യൂളിന്റെ ലോഡിന് സമാനമായ ഒരു ഡമ്മി LM (LTA 10R) കൂടി ഇതിലേക്ക് കൂട്ടിച്ചേർത്തു. എന്നാൽ മറ്റൊരു CSM മോഡലായ 012 ഒരു ടെസ്റ്റിൽ കത്തിയതോടെ നാസ CSM-014 ന്റെ കാര്യത്തിൽ ആശങ്കയിലായി. പിന്നീട് ഒരു നാലുമാസം കൂടിയെടുത്ത repair വർക്കുകൾക്ക് ശേഷം ഓഗസ്റ്റ് 26ന് പണി പൂർത്തീകരിച്ചു.
സെപ്റ്റംബറിൽ ആണ് ലോഞ്ചിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കിത്തുടങ്ങുന്നത്. പ്രീലോഞ്ച് ടെസ്റ്റുകളെല്ലാം നേരത്തെതന്നെ നടത്തിയിരുന്നു. അപ്പോളോ ഒന്നിന്റെ അനുഭവമുള്ളതുകൊണ്ട് ഓരോ പ്രശ്നങ്ങളും സോൾവുചെയ്താണ് മുന്നോട്ട് പോയത്. അങ്ങനെ നവംബർ ആറിന് countdown തുടങ്ങി. ഒരു ദുരന്തത്തിനുശേഷമുള്ള തുടക്കം ആയതുകൊണ്ട് തന്നെ എല്ലാവരും വളരെ cautious ആയിരുന്നു. നവംബർ ഒമ്പതിന് Saturn-V പറന്നുയർന്നു. F1 എഞ്ചിനുകളുടെ ഇഗ്നിഷൻ കെന്നഡി സ്പേസ് സെന്ററിനെ പ്രകമ്പനം കൊള്ളിച്ചു. ഏതെങ്കിലും തരത്തിൽ പൊട്ടിത്തെറിയുണ്ടായാൽ സേഫ്റ്റിക്കുവേണ്ടി VAB (വെർട്ടിക്കൽ അസ്സെംബ്ലി ബിൽഡിങ്) ൽ നിന്ന് മൂന്ന് മൈൽ അകലെയായിരുന്നു ലോഞ്ച് പാഡ് സ്ഥാപിച്ചിരുന്നത്. കാരണം സാറ്റേൺ-I നു സാറ്റേൺ-V ന്റെ പകുതി പേലോഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ഭാരമുള്ള വാഹനം പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന ദുരന്തത്തിന്റെ ആഘാതം അത്രമാത്രം ആയിരിക്കും. എന്നാൽ സുരക്ഷിതമായി തന്നെ സാറ്റേൺ-V പറന്നുയർന്നു.
ആദ്യത്തെ ലോഞ്ചിൽ S-IV B യും CSM ഉം 190 km ഉയരെയുള്ള ഓർബിറ്റിൽ എത്തിച്ചേർന്നു. രണ്ട് ഓർബിറ്റുകൾക്ക് ശേഷം പ്ലാൻ തെല്ലൊന്നും മാറാതെതന്നെ S-IV B റീഇഗ്നൈറ്റ് ചെയ്ത് സിസ്റ്റത്തെ 17,218 km ഉയർത്തി ഒരു എലിപ്റ്റിക്കൽ ഓർബിറ്റിൽ place ചെയ്തു. Perigee, അഥവാ ഭൂമിയോട് ഏറ്റവും അടുത്ത ഓർബിറ്റിന്റെ ഭാഗത്തിന് കേവലം 84.6 km ആയിരുന്നു ഉയരം. വേഗത്തിലുള്ള atmospheric റീഎൻട്രിയ്ക്ക് ഇത് സഹായകമാകും. അടുത്ത സ്റ്റെപ്പിൽ CSM വേർപെട്ട് apogee 18, 092 കിലോമീറ്ററും perigee 74 കിലോമീറ്ററുമാക്കി. അതിനുശേഷം CSM വീണ്ടും ഫയർ ചെയ്തു eliptical ഓർബിറ്റിനെ ഒരു ഹൈപ്പെർബോളിക് ഓർബിറ്റ് ആക്കിമാറ്റി. ഈ സമയം 120 കിലോമീറ്ററിൽ റീഎൻട്രി വേഗത 11,139 m/s ആയിരുന്നു. ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്കുള്ള atmospheric എൻട്രിയെ സിമുലേറ്റ് ചെയ്യുന്ന വേഗതയായിരുന്നു ഇത്!
9 മണിക്കൂറത്തെ മിഷനുശേഷം CSM നോർത്ത് പസിഫിക് സമുദ്രത്തിൽ പതിച്ചു. എല്ലാ ഒബ്ജക്റ്റീവുകളും പൂർത്തിയായതോടെ Apollo-4നെ പൂർണ്ണ വിജയമായി കണക്കാക്കി.
സ്പേസ് റേസിലേക്കുള്ള NASA യുടെ തിരിച്ചുവരവായിരുന്നു അപ്പോളോ-4 ദൗത്യം.
*CSM-017 മിസിസിപ്പിയിലെ INFINITY സയൻസ് സെന്ററിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്.*
തുടരും....

Comments
Post a Comment