അപ്പോളോ 4-ന്റെ വിജയം നാസയ്ക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. എന്നാൽ മത്സരത്തിൽ തിരിച്ചുവന്നതിലുള്ള ആഘോഷങ്ങൾക്ക് വിരാമമിട്ട് വളരെ പെട്ടെന്നുതന്നെ ജോലികളിലേക്ക് കടക്കേണ്ടിയിരുന്നു. കാരണം ടൈം ലിമിറ്റ് വളരെ കുറവാണ്. ദൃതിയിൽ പണികൾ പൂർത്തിയാക്കുമ്പോഴും ഘട്ടം ഘട്ടമായി എല്ലാ സ്റ്റേജുകളുടെയും വർക്കിങ് ഉറപ്പുവരുത്തേണ്ടിയിരുന്നു. അധികം ചർച്ച ചെയ്യപ്പെടാറില്ലെങ്കിലും മൂൺ ലാൻഡിങ്ങിന് ക്രൂഷ്യലായ ടെസ്റ്റുകൾ പൂർത്തിയാക്കിയ അപ്പോളോ 5 ദൗത്യം നടന്നതെങ്ങനെയെന്ന് നോക്കാം.
അപ്പോളോ-5-നായി ഉപയോഗിച്ചത് അപ്പോളോ-1ൽ ഉപയോഗിച്ച Saturn IB AS-204 റോക്കെറ്റ് തന്നെയായിരുന്നു. ലോഞ്ച് കോംപ്ലക്സ് 34-ൽ നിന്ന് 37B-യിലേക്കെത്തിച്ച് റിപ്പയർ വർക്കുകൾ നടത്തി അസ്സെംബ്ലി പുനരാരംഭിച്ചു. ഇത്തവണ CSM ഉപയോഗിക്കാത്തതുകൊണ്ട് 68 മീറ്ററിന് പകരം 55 മീറ്ററായി ഉയരം ചുരുങ്ങി. വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടാത്ത സ്ഥിതിക്ക് ഇനി ശ്രദ്ധ കൊടുക്കേണ്ടിയിരുന്നത് ദൗത്യത്തിന്റെ പ്രധാനഭാഗമായ ലൂണാർ മോഡ്യൂളിനായിരുന്നു (LM).
അപ്പോളോ മിഷനുകളെ സംബന്ധിച്ച് delay-കൾ ഒരു സ്ഥിരം സംഭവം ആയിരുന്നല്ലോ. അതിവിടെയും തുടർന്നു. അപ്പോളോ-5 മിഷനായി ഉപയോഗിക്കുന്ന LM-1 ന്റെ എഞ്ചിനുകളായിരുന്നു ഇത്തവണത്തെ വില്ലൻ. ഡിസന്റ് എഞ്ചിനുകളുടെ പ്രവർത്തനം തീരെ തൃപ്തികരം ആയിരുന്നില്ല. 1967 ജൂൺ 23-നായിരുന്നു LM-1 ബേസിലേക്ക് എത്തിയത്. നവംബറോട് കൂടി ലോഞ്ച് വെഹിക്കിളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതേസമയം ലൂണാർ മോഡ്യൂളിന്റെ മറ്റൊരു പതിപ്പ് ടെസ്റ്റിങ്ങിൽ ആയിരുന്നു. LM-5, അഥവാ The Eagle! ടെസ്റ്റിനിടെ ഉയർന്ന പ്രെഷറിൽ LM 5-ന്റെ അക്രിലിക് ചില്ലുകൾ തകരുകയുണ്ടായി. ഇതുകാരണം ഒരു മുൻകരുതൽ എന്നനിലയിൽ അലുമിനിയം ഷീറ്റുകൾ ആയിരുന്നു LM 1-ൽ ഉപയോഗിച്ചത്.
ചിലന്തിയുടെ കാലുകളെ അനുസ്മരിപ്പിക്കുന്ന ലാൻഡിംഗ് ഗിയറുകൾ ആയതുകൊണ്ടുതന്നെ
THE SPIDER എന്നായിരുന്നു LM-1 വിളിക്കപ്പെട്ടത്.
അപ്പോളോ 5-ന്റെ ഉദ്ദേശം LM 1-നെ ബഹിരാകാശത്ത് പരീക്ഷിക്കുക എന്നതായിരുന്നു. പ്രധാനമായും മോഡ്യൂളിന്റെ ഡിസെന്റ് സ്റ്റേജിന്റെയും അസെൻഡ് സ്റ്റേജിന്റെയും പ്രവർത്തനക്ഷമത ആയിരുന്നു പരിശോധിക്കേണ്ടിയിരുന്നത്. അതായത് മോഡ്യൂളിന് ഭാവിയിലെ മൂൺ മിഷനുകളിൽ Landing abort ആവശ്യമാണെങ്കിൽ എഞ്ചിനുകളെ ആ രീതിയിൽ സജ്ജമാക്കേണ്ടിയിരുന്നു. അതിനായി ഡിസെന്റ് സ്റ്റേജ് സിമുലേറ്റ് ചെയ്യുന്ന അതേസമയം തന്നെ അസെന്റ് എൻജിനുകൾ ഫയർ ചെയ്യുന്ന തരത്തിൽ ക്രമീകരണം നടത്തി. 'Fire in the hole' എന്നായിരുന്നു ഈ പ്രോസസ് വിളിക്കപ്പെട്ടത്.
എൻജിനിയർമാർ മോഡ്യൂളിനായി ഡെവലപ്പ് ചെയ്ത Apollo Guidance Computer (AGC) ആയിരുന്നു LM കണ്ടിഷനുകൾ ചെക്ക് ചെയ്ത്
Landing-നുവേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇതിനായി അവർ സ്വന്തമായി കോഡുകൾ ഡെവലപ്പ് ചെയ്തു. SUNBURN എന്നായിരുന്നു ഈ പ്രോഗ്രാം അറിയപ്പെട്ടിരുന്നത്. ഓരോ കോഡും പലപ്രാവശ്യം ചെക്ക് ചെയ്തിരുന്നു. യഥാർഥത്തിൽ ഒറിജിനൽ ലൂണാർ മിഷന്റെ ഒരു റിഹേഴ്സൽ ആയിരുന്നു ഈ പ്രോഗ്രാം. അതുവഴി ഓർബിറ്റിൽ വച്ചുതന്നെ
LM-നെ പഠിക്കാനുള്ള അവസരവും ലഭിക്കുമായിരുന്നു.
1968 ജനുവരി 22-ന് Saturn-IB ലോഞ്ച് ചെയ്യപ്പെട്ടു. ലൂണാർ മോഡ്യൂളും സ്റ്റേജ് രണ്ടും 222 കിലോമീറ്റർ ഉയരെയുള്ള ഓർബിറ്റിൽ വച്ചു വേർപെട്ടു. രണ്ട് ഓർബിറ്റുകൾക്ക് ശേഷം നേരത്തെ തീരുമാനിച്ച 39 സെക്കന്റുകളോളം നീളുന്ന ഡിസന്റ് എഞ്ചിൻ ഫയറിങ് ആരംഭിച്ചു. എന്നാൽ വലിയൊരു fuel ലീക്ക് നടന്നതായി സംശയം തോന്നിയതിനാൽ എഞ്ചിന്റെ ഫ്യൂവെലിങ് delay ചെയ്യേണ്ടി വന്നു. ഈയ്യൊരു time difference ഒരു ഡോമിനോ എഫക്ട് start ചെയ്യുകയായിരുന്നു. Delay നടത്തുന്ന മുന്നറിയിപ്പ് AGC എഞ്ചിനീയർമാർക്ക് നൽകിയിരുന്നില്ല. SUNBURN പ്രോഗ്രാം ടൈം സെൻസിറ്റീവ് ആയിരുന്നു. ഫ്യൂവെലിങ് വൈകിയതുകാരണം കൃത്യസമയത്ത് ആവശ്യത്തിന് പ്രെഷറും thrust-ഉം സിസ്റ്റം ബിൽഡ് ചെയ്തിരുന്നില്ല. ഇതുകാരണം AGC ഡീസെന്റ് എഞ്ചിന്റെ ഫയറിങ് abort ചെയ്തു. എന്നാൽ ഇതുമനസ്സിലാക്കിയ Ground control ടീം manual ആയി രണ്ടുപ്രാവശ്യം ഡീസെന്റ് എഞ്ചിൻ ഫയർ ചെയ്ത് 'Fire in the hole' നടത്തി. ഒബ്ജക്റ്റീവുകൾ പൂർത്തിയായെങ്കിലും ഈയൊരു അനുഭവം അപ്പോളോ ടീമിന് ഒരു പാഠമായിരുന്നു. AGC എഞ്ചിനീർമാർക്കാകട്ടെ, LM കണ്ടീഷനുകൾ പഠിക്കാനായി അപ്പോളോ-7 വരെ കാത്തിരിക്കേണ്ടിവന്നു.
11 മണിക്കൂറത്തെ ടെസ്റ്റിനുശേഷം മിഷനിലുള്ള കൺട്രോളുകൾ പിൻവലിച്ചു. Low earth ഓർബിറ്റിൽ നിന്ന് ആദ്യം ഭൗമാന്തരീക്ഷത്തിൽ കയറിയ അസെന്റ് സ്റ്റേജ് ജനുവരി 24-ന് കത്തിയമർന്നു.
പിന്നീട് ഫെബ്രുവരി 12-ന് ഡിസെന്റ് സ്റ്റേജ് പസിഫിക് സമുദ്രത്തിലും പതിച്ചു. ഇടയ്ക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിച്ചുനിർത്തിയാൽ അപ്പോളോ-5 പൂർണ്ണവിജയം ആയിരുന്നു. അതുകൊണ്ട് തന്നെ LM 2-വിനായി കരുതിവച്ച ടെസ്റ്റ് നാസ ക്യാൻസൽ ചെയ്തു. ആവശ്യമായ clearance process-നുശേഷം ആദ്യത്തെ manned LM ഫ്ലൈറ്റ് ആയ അപ്പോളോ-9 ദൗത്യത്തിനായി LM-3 തിരഞ്ഞെടുക്കുകയും ചെയ്തു.

Comments
Post a Comment