മനുഷ്യൻ ചന്ദ്രനെ കീഴടക്കി എന്ന് കേൾക്കുമ്പോൾ എപ്പോഴും നമ്മുടെ മനസ്സിലേക്ക് കയറി വരുന്ന പേരായിരിക്കും Apollo-11. പൊടുന്നനെ ഒരു സുപ്രഭാതത്തിൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്നതൊക്കെ അസംഭവ്യം ആണ് എന്ന് വാദിക്കുന്നവർക്കുളള മറുപടിയായാണ് ഈ സീരിസിനെ കുറിച്ച് ഞാൻ എഴുതാൻ തീരുമാനിച്ചതുതന്നെ. അപ്പോളോ 1 മുതൽ 7 വരെയുള്ള കഥ മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോഴിതാ അവർക്കുള്ള ഏറ്റവും നല്ല മറുപടിയിലേക്ക് എത്തിയിരിക്കുന്നു. 'അപ്പോളോ 8'. ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട, എന്നാൽ അപ്പോളോ 11 കോൺസ്പിറസികളിൽ മുങ്ങിപ്പോകുന്ന ഒരു അണ്ടർറേറ്റഡ് ചാന്ദ്രദൗത്യം!
ആദ്യം തന്നെ അപ്പോളോ ദൗത്യങ്ങളെ എങ്ങനെയാണ് നാസ വേർതിരിച്ചത് എന്ന് നോക്കാം. ഓരോ മിഷനും A, B, C, D എന്നിങ്ങനെ ആൽഫബെറ്റുകൾ നൽകിയിരുന്നു. ടെസ്റ്റുകളുടെ പ്രഥമ ലക്ഷ്യം ഇത്തരത്തിലുള്ള പേരുകളിൽ നിന്ന് മനസ്സിലാക്കാമായിരുന്നു. കുറച്ചു ഉദാഹരണങ്ങൾ പറയാം.
അപ്പോളോ 4, 5 ദൗത്യങ്ങൾ Saturn V റോക്കറ്റിന്റെ ടെസ്റ്റ് ആയിരുന്നല്ലോ. അത്തരത്തിലുള്ള ദൗത്യങ്ങൾ 'A' വിഭാഗത്തിൽ ആയിരുന്നു ഉൾപ്പെട്ടത്. ഭ്രമപഥത്തിലുള്ള LM-ന്റെ ടെസ്റ്റിനെ 'B' യിൽ ഉൾപ്പെടുത്തി (അപ്പോളോ-5). ഇത്തരത്തിൽ മുന്നോട്ടു പോയി 'G' കാറ്റഗറിയിൽ ഉള്ള ദൗത്യം ആയിരുന്നു മനുഷ്യനെ ചന്ദ്രപരിതലത്തിൽ എത്തിക്കേണ്ടത്. അപ്പോളോ 8-നെ 'D' വിഭാഗത്തിലേക്ക് ആയിരുന്നു ആദ്യം തന്നെ പരിഗണിച്ചത്. Low earth ഓർബിറ്റിൽ LM-നെ പരീക്ഷിക്കുക ആയിരുന്നു ലക്ഷ്യം. എന്നാൽ തുടക്കം മുതൽ ഒഴിയാബാധയായി നാസയെ പിന്തുടർന്ന ഡിലെകളും, ടെക്നിക്കൽ പ്രശ്നങ്ങളും ദൗത്യത്തിന്റെ രൂപം തന്നെ മാറ്റിമറിച്ചു.
1969-ൽ തന്നെ മൂൺ ലാൻഡിംഗ് നടത്തണം എന്ന JFK-യുടെ സ്വപ്ന സാക്ഷാത്കാരവും, അതിനോടൊപ്പം തന്നെ സ്പേസ് റേസിന്റെ ചൂടും ആണല്ലോ ഇതിനെല്ലാം തുടക്കമിട്ടത്. മുൻപ് പല തവണ ഡിലേകൾ ഉണ്ടായെങ്കിലും ഷെഡ്യൂൾ നിലനിർത്താൻ നാസയ്ക്കായി. എന്നാൽ, ഡെഡ്ലൈൻ അടുക്കാറായതുകൊണ്ട് ഇനിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അവ പ്രശ്നങ്ങൾ ആയിത്തന്നെ നിലനിൽക്കും എന്നത് ഒഴിവാക്കാനാകാത്ത വസ്തുതയായിരുന്നു. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. അപ്പോളോ 8-നായി റെഡിയാകേണ്ട LM-3 യുടെ ഡെവലപ്പ്മെന്റ് മാസങ്ങളോളം വൈകി. പലപ്പോഴും ടെക്‌നിക്കൽ ഇഷ്യൂകൾ കാരണം മോഡ്യൂളിന്റെ പണി നിർത്തിവയ്‌ക്കേണ്ടി വന്നു. ഇനിയും ഇങ്ങനെപോയാൽ 1969 എന്ന ഡെഡ്ലൈനിലുള്ളിൽ ദൗത്യം പൂർത്തിയാക്കാൻ കഴിയില്ല എന്നു മനസ്സിലാക്കിയ നാസ ഒരു പരുക്കൻ തീരുമാനം എടുത്തു. ലൂണാർ മോഡ്യൂളിനെ അപ്പോളോ 8 ൽ കൊണ്ടുപോകുന്നില്ല! പകരം CSM-103 ഉം, LM ടെസ്റ്റ് ആർട്ടിക്കിളും ആയി TLI നടത്താനും, പറ്റുമെങ്കിൽ ലൂണാർ ഓർബിറ്റിൽ വാഹനത്തെ എത്തിക്കാനും തീരുമാനം ഉണ്ടായി. ഓർക്കുക! ഒരു ലോ എർത്ത് ഓർബിറ്റൽ മിഷനായി തിരഞ്ഞെടുത്ത ദൗത്യം ആയിരുന്നു അപ്പോളോ 8! പൊടുന്നനെയുണ്ടായ ഈ മാറ്റം മുഴുവൻ ഫ്ലൈറ്റ് ഷെഡ്യൂളുകളെയും ബാധിച്ചു. പൈലറ്റുമാരെയും കമാൻഡർമാരെയും reassign ചെയ്യേണ്ടിവന്നു. പക്ഷെ, പിന്നീടുള്ള ചർച്ചകളിൽ ഏറ്റവും efficient പ്ലാൻ ഇതുതന്നെയാണ് എന്ന് ടീം വിലയിരുത്തുകയുണ്ടായി. പ്രധാന കാരണം മറ്റൊന്നുമല്ല. അപ്പോളോ 9-നായി കാത്തിരിക്കാതെ തന്നെ ലൂണാർ ഓർബിറ്റൽ ടെസ്റ്റുകൾ മുഴുവൻ നടത്താം! അതിലുപരി 'E' കാറ്റഗറി മിഷനെ പൂർണ്ണമായും ഒഴിവാക്കാനും പറ്റും. 'D' യിൽ ചെറുതായുള്ള ഡിലെകൾ ഉണ്ടായാൽ പോലും ഇത്തരത്തിൽ ഷെഡ്യൂൾ കീപ്പ് ചെയ്യാം എന്ന അഭിപ്രായം മുന്നോട്ടു വന്നപ്പോൾ ആ വഴിക്കുതന്നെ മുന്നോട്ടുപോകാൻ എല്ലാവരും തീരുമാനിച്ചു. Saturn V റോക്കറ്റിന്റെ കാര്യത്തിൽ ആയിരുന്നു അടുത്ത ആശങ്ക. എന്നാൽ ഡിസംബർ ആകുമ്പോഴേക്ക് AS-503 പൂർത്തിയാകും എന്ന് Von Braun ഉറപ്പുനൽകി. പോഗോ ഓസിലേഷനുകൾ (അപ്പോളോ 6 പോസ്റ്റ് വായിക്കുക) കാരണം മുൻപ് നേരിടേണ്ടി വന്ന പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിരുന്നു (സ്റ്റെപ്പുകൾ ഡീറ്റെയിൽഡ് ആയി താഴെ വിശദീകരിക്കാം). പക്ഷെ ഒറിജിനൽ ക്രൂവിന് ഇതൊരു കല്ലുകടി തന്നെയായിരുന്നു. ലൂണാർ മൊഡ്യൂൾ ടെസ്റ്റിനായി പരിശീലിച്ച അവർക്ക് പെട്ടെന്നുള്ള ഈ മാറ്റവുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ അപ്പോളോ 8 പൈലറ്റ് ചെയ്യാനുള്ള ക്ഷണം കമാൻഡർ ആയിരുന്ന James McDvitt നിരസിച്ചു. പകരം അടുത്ത LM മിഷനിൽ പങ്കെടുക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും നാസ സമ്മതിക്കുകയും ചെയ്തു. ഇതിന്റെ പരിണിതഫലമായി ക്രൂവിൽ ഒരുപാട് മാറ്റങ്ങൾ വന്നു.
Frank F. Borman, James A. Lovell Jr., William A. Anders എന്നിവരായിരുന്നു യഥാക്രമം കമാൻഡർ, CM പൈലറ്റ്, LM പൈലറ്റ് എന്നീ സ്ഥങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബോർമൻ ഒഴികെ ബാക്കിയെല്ലാ ക്രൂ അംഗങ്ങളും നല്ല എക്സ്പിരിയൻസ് ഉള്ളവർ ആയിരുന്നു.
ഇതിൽ തന്നെ Lovell, Gemini-12 ന്റെ കമാൻഡർ ആയിരുന്നു. സപ്പോർട്ട് ക്രൂവായി നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, ഫ്രെഡ് ഹെയ്‌സി എന്നിവർ സജ്ജരായി. ഇവരടങ്ങുന്ന CAPCOM ടീമും എല്ലാത്തരത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തി.
അപ്പോളോ-6 ൽ സംഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ പരാമർശിക്കുകയുണ്ടായല്ലോ. ഒരു crewed മിഷനായി അടുത്ത സാറ്റേൺ തയ്യാറാക്കുമ്പോൾ ആ പ്രശ്നങ്ങൾ നിർബന്ധമായും പരിഹരിച്ചേ പറ്റൂ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പോഗോ ഓസിലേഷനുകൾ. എൻജിനുകളും സ്‌പേസ്ക്രാഫ്റ്റും ഒരെ ഫ്രീക്വൻസിയിൽ വൈബ്രേറ്റ് ചെയ്യുമ്പോഴുള്ള അനുരണനമാണ് പോഗോ ഓസിലേഷനുകൾ കൂടാൻ കാരണം എന്ന് പഠനങ്ങളിലൂടെ മനസ്സിലാക്കി. ഇതിനായി വൈബ്രെഷനുകളെ ഒപ്പിയെടുക്കാനായി ഹീലിയം ഗ്യാസ് ഉപയോഗിച്ചുള്ള absorption സിസ്റ്റങ്ങൾ വാഹനത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചു.
മൂന്ന് എൻജിനുകളും പ്രവർത്തനരഹിതം ആയതായിരുന്നു അപ്പോളോ 6 നേരിട്ട മറ്റൊരു പ്രശ്നം.
ഹൈഡ്രജൻ ഫ്യുൽ ലീക് ആയിരുന്നു ഇതിന് തുടക്കമിട്ടത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. Fuel ലോസ് തടയാൻ Engine 2-ന്റെ ഓട്ടോമാറ്റിക് shutoff പ്രോസസ് ശ്രമിച്ചപ്പോൾ വയറിങ്ങിലെ പ്രശ്നം കാരണം Engine-3 ലേക്കുള്ള ഓക്സിജൻ സപ്ലൈ നിലയ്ക്കുകയായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഇഗ്നൈറ്ററുകളും ഫ്യൂൽ പാത്തുകളും മോഡിഫൈ ചെയ്യുകയുണ്ടായി. എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കി 1968 സെപ്റ്റെംബർ 21-നു അപ്പോളോ-8 റോക്കെറ്റിലേക്ക് ഇൻസ്റ്റാൾ ചെയ്തു. യാത്ര പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ രണ്ടുമാസത്തിലധികം വിവിധ ടെസ്റ്റുകൾ നടത്തുകയുണ്ടായി. ഡിസംബർ 21-നു റോക്കെറ്റ് ലോഞ്ച് ചെയ്യപ്പെടുമ്പോൾ യാതൊന്നും ഭയപ്പെടേണ്ടിയിരുന്നില്ല!
തുടരും...

Comments
Post a Comment