മറ്റ് അപ്പോളോ ദൗത്യങ്ങളെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞ, എന്നാൽ ഒഴിവാക്കിക്കൂടാത്ത ടെസ്റ്റ് ആയിരുന്നു Apollo 6. CSM, LM ഒക്കെ പേലോഡ് ആക്കി നേരത്തെ ടെസ്റ്റുകൾ നടത്തിയിരുന്നല്ലോ. ഇനി വേണ്ടിയിരുന്നത് ആദ്യത്തെ Man on moon മിഷനായി തിരഞ്ഞെടുത്ത
Saturn-V യുടെ ടെസ്റ്റാണ്. അതുകൊണ്ട് തന്നെ ഒറിജിനൽ അപ്പോളോ മിഷന്റെ മുക്കാൽഭാഗത്തോളം പേലോഡും കൊണ്ട് Saturn-V പരീക്ഷിക്കാൻ നാസ തീരുമാനിച്ചു. പ്രധാനമായും ഒരു Trans Lunar Injection നടത്താനുള്ള വാഹനത്തിന്റെ ക്ഷമതയായിരുന്നു അറിയേണ്ടിയിരുന്നത്. അതിന്റെ കൂടെ നേരത്തെ പരീക്ഷിച്ച CSM ന്റെ heat shield റീടെസ്റ്റ് ചെയ്യാനും പദ്ധതിയിട്ടു.ആദ്യം തന്നെ Trans Lunar Injection എന്താണെന്ന് പരിചയപ്പെടുത്താം. സിമ്പിൾ ആയി പറഞ്ഞാൽ ചന്ദ്രനിലേക്കുള്ള ട്രാജക്ടറിയിലേക്ക് വാഹനത്തെ പറഞ്ഞയക്കുന്ന പ്രോസെസ്സാണ് TLI. ഭൂമിക്ക് ചുറ്റുമുള്ള ഓർബിറ്റൽ വെലോസിറ്റി കണക്കിലെടുത്ത് നിശ്ചിത പാർക്കിങ് ഓർബിറ്റുകൾക്ക് ശേഷം എഞ്ചിനുകളുടെ ഫയറിങ് വഴിയാണ് TLI നടത്തുക. വ്യക്തമായ സമവാക്യങ്ങൾ ഉപയോഗിച്ച് നിശ്ചിത സമയത്തിൽ ക്രാഫ്റ്റിനെ ചന്ദ്രന്റെ ഓർബിറ്റിലേക്ക് എത്തിക്കാനാകും. പല വഴികളുണ്ടെങ്കിലും ചാന്ദ്രയാത്രകൾക്ക് പ്രധാനമായും Hohmann method ആണ് ഉപയോഗിക്കുക. എല്ലാ മെത്തേഡുകൾ എടുത്തുനോക്കിയാലും ചില അപവാദങ്ങൾ ഒഴിച്ചാൽ ഏറ്റവും കുറവ് പ്രൊപ്പെല്ലന്റ് കൊണ്ട് TLI പൂർത്തീകരിക്കാനാകും എന്നതായിരുന്നു Hohmann method ന്റെ പ്രത്യേകത. ഇതിനായി രണ്ട് എഞ്ചിൻ ഇമ്പൾസുകൾ ആവശ്യമായിരുന്നു. ഒന്ന് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് നീക്കുവാനും അടുത്തത് അതിൽനിന്ന് പുറത്തേക്ക് നീക്കുവാനും. എന്നാൽ ഈ മെത്തേഡിന്റെ ഏറ്റവും വലിയ ഡ്രോബാക്ക് ആയിരുന്നു Launch window. Hohmann method ഉപയോഗിച്ച് TLI നടത്തണമെങ്കിൽ ചന്ദ്രനെ ഒരു നിശ്ചിത ട്രാജക്ടറിയിൽ കിട്ടണം. എന്നാൽ ഇത് എപ്പോഴും നടക്കുന്ന പ്രതിഭാസം അല്ല. അതുകൊണ്ട് TLI നടത്താൻ ഉദ്ദേശിക്കുന്ന കാലയളവിൽ നിർബന്ധമായും ഒരു ലോഞ്ചിങ് വിൻഡോ ഉണ്ടായിരിക്കണം. നിർഭാഗ്യവശാൽ time constraints കാരണം Apollo 6 പരീക്ഷണത്തിൽ ഇത് സാധ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ TLI നടത്താനുള്ള readiness പരീക്ഷിക്കുകയായിരുന്നു നിലവിലുള്ള പോംവഴി. അതായത് ഒരു 'direct return' അബോർട്ടിനെ സിമുലേറ്റ് ചെയ്യും വിധമായിരുന്നു പ്ലാനുകൾ ഒരുക്കിയിരുന്നത്.
S-IVB റീസ്റ്റാർട്ടിനുശേഷം എൻജിനുകൾ പിന്നെയും ഫയർ ചെയ്ത് Lunar return tragectory യുടെ വേഗതയിൽ atmospheric റീഎൻട്രി നടത്തുന്നതോടെ ദൗത്യം പൂർത്തിയാകുകയും ചെയ്യും. എന്നാൽ TLI ഒഴികെ ബാക്കിയെല്ലാം മുൻപത്തെ അപ്പോളോ മിഷനുകളിൽ നടത്തിയ പരീക്ഷണങ്ങൾ തന്നെ ആയിരുന്നു എന്നോർക്കുക.
മുൻപുള്ള അനുഭവങ്ങൾ പാഠമാക്കിയത് കൊണ്ടാകണം, കാര്യമായ delays ഒന്നും അപ്പോളോ 6 ന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. മുൻപേ നിശ്ചയിച്ച പ്രകാരം തന്നെ 1967 March 13 ന് S-IC സ്റ്റേജ് ബേസിലേക്ക് എത്തി. ഒപ്പം തന്നെ S-IV third stage കൂടി എത്തിയതോടെ അധികം വൈകിക്കാതെ VAB യിൽ അസ്സെംബ്ലി ആരംഭിച്ചു. ആകെയുള്ള delay S-II എത്തുന്നതിൽ ആയിരുന്നു. എന്നാൽ അതൊരു ബുദ്ധിമുട്ട് ആകാതിരിക്കാൻ S-II വിന്റെ സ്ഥാനത്ത് സമാനമായ വേറൊരു സ്‌പേസർ വച്ച് അസ്സെംബ്ലി മുന്നോട്ട് പോയി. രണ്ടുമാസം കഴിഞ്ഞു രണ്ടാം സ്റ്റേജ് ബേസിൽ എത്തുമ്പോൾ അത് കൂട്ടിച്ചേർക്കേണ്ട പണികൂടിയെ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഈ സമയം അപ്പോളോ-4 ടെസ്റ്റിങ്ങിൽ ആയിരുന്നത് കൊണ്ട് അപ്പോളോ 6 ന്റെ ടെസ്റ്റുകൾ വളരെ മെല്ലെയാണ് നീങ്ങിയത്. എന്നിരുന്നാലും അത്രയും തിരക്കിനിടയിൽ കൂടി ഏകദേശം ഒരു വർഷം കൊണ്ട് കംപ്ലീറ്റ് അസെംബ്ലി പൂർത്തിയാക്കി ലോഞ്ച് പാഡിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ടീമിന്റെ എഫിഷ്യൻസി കൂടിയതിന്റെ തെളിവായിരുന്നു.
നേരത്തെ പറഞ്ഞതുപോലെ CSM, LTA പെലോഡിനെ TLI ട്രജെക്ടറിയിൽ എത്തിക്കുന്നതിനുള്ള ടെസ്റ്റ് ആയിരുന്നു അപ്പോളോ 6. ലോഞ്ചിങ് വിൻഡോയുടെ അഭാവം ഒരു പ്രശ്നം ആയിരുന്നില്ല. കാരണം ഹയർ ഓർബിറ്റിൽ വച്ച് ഒരു 'direct-return' abort നടത്തിയാൽ മതിയാകുമെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതിനുശേഷം ആയിരുന്നു തിരിച്ചു ലൂണാർ ട്രാജക്ടറിയെ സിമുലേറ്റ് ചെയുന്ന റിട്ടേൺ initiate ചെയ്യേണ്ടത്. എന്നാൽ ലോഞ്ചിങ് മുതൽ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി.
റോക്കെറ്റ് ഉയർന്നുപൊങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ 'Pogo oscillations' സംഭവിക്കാൻ തുടങ്ങി. Liquid propulsion റോക്കറ്റുകൾ സ്വയം വൈബ്രേറ്റ് ചെയ്യുന്ന പ്രതിഭാസത്തെയാണ് പോഗോ ഓസിലേഷൻ എന്ന് വിളിക്കുന്നത്. പ്രൊപ്പൽഷൻ ഫ്യുവലിന്റെ ക്രമരഹിതമായ കംബഷൻ ആണ് ഇതിന് കാരണം. പലഭാഗങ്ങളിലായി uneven ത്രസ്റ്റുകൾ ഉടലെടുക്കുക വഴി വാഹനത്തിന്റെ ഓവറോൾ structure ന് കേടുപാട് സംഭവിക്കാം. ഇവിടെ CSM ഉം ലൂണാർ മോഡ്യൂളുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ ആയിരുന്നു ഇമ്പാക്ട് കൂടുതൽ കാണപ്പെട്ടത്. ഇതുകാരണം ഒന്നാം സ്റ്റേജ് കഴിഞ്ഞയുടനെ തന്നെ S-II എൻജിനുകൾ കേടാകാൻ തുടങ്ങി. ആദ്യം Engine 2 വും അധികം വൈകാതെ Engine 3 യും shut down ആയി. Orbital loss compensate ചെയ്യാൻ ബാക്കിയുള്ള 3 എൻജിനുകളും മൂന്നാം സ്റ്റേജും പതിവിലും കൂടുതൽ സമയം burn ചെയ്യുക എന്നതായിരുന്നു അടുത്ത പ്ലാൻ. എങ്കിലും ലോഞ്ചിങ്ങിൽ തന്നെ അമളിപറ്റിയതുകാരണം ഒറിജിനൽ ഓർബിറ്റൽ requirements മീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. ബാക്കിയുള്ള ടെസ്റ്റായ LTI യ്ക്കായി റെഡിയായപ്പോഴേക്കും S-IVB restart ആകാൻ മടികാണിച്ചു. ഒടുവിൽ SM എഞ്ചിൻ ഉപയോഗിച്ച് ഒരു ഹയർ ഓർബിറ്റിലേക്ക് പുഷ് ചെയ്ത് ഒബ്ജക്റ്റീവുകൾ പൂർത്തീകരിക്കാൻ തീരുമാനം ഉണ്ടായി. എന്നാൽ ഈയ്യൊരു ഫയറിങ് കാരണം fast atmospheric റീഎൻട്രിയ്ക്കായുള്ള fuel തികയാതെ വന്നു. അതുകൊണ്ടുതന്നെ വേണ്ടിയിരുന്ന 11, 000 m/s വേഗതയിലും കുറഞ്ഞ വേഗത്തിലാണ് റീഎൻട്രി നടന്നത്. 10 മണിക്കൂറത്തെ ടെസ്റ്റിന് ശേഷം നോർത്ത് പസിഫിക്കിൽ ദൗത്യം അവസാനിച്ചു.
പ്രത്യക്ഷാ ഒരു പരാജയം ആയി തോന്നുമെങ്കിലും മെയിൻ ഒബ്ജക്റ്റീവ് ആയ Saturn-V ന്റെ ടെസ്റ്റ് പൂർത്തിയായി എന്നതാണ് വാസ്തവം. റീഎൻട്രി സ്പീഡും ഹീറ്റ് ഷീൽഡിന്റെ റീടെസ്റ്റും ഒക്കെ ലിസ്റ്റിൽ ബാക്കിയുണ്ടായിരുന്നുവെങ്കിലും മുൻപത്തെ അപ്പോളോ മിഷനുകളിൽ തന്നെ അവയൊക്കെ വിജയിച്ചിരുന്നു.
ചുരുക്കത്തിൽ Saturn-V ന്റെ പ്രവർത്തന ക്ഷമതയിൽ നാസ സംതൃപ്തരായിരുന്നു. ഇനിയുമൊരു uncrewed ഫ്ളൈറ്റിനായി സമയം നഷ്ടപ്പെടുത്തുന്നതിന് പകരം മറ്റൊരു റോക്കറ്റിൽ ഒരു ക്രൂവിനെയും കൊണ്ട് അപ്പോളോ-7 Earth orbit ൽ ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഓർക്കുക! 1968 ആയിരിക്കുന്നു!
തുടരും...
.jpeg)
Comments
Post a Comment