"ഒരു മനുഷ്യന് ഇതൊരു ചെറിയ കാൽവയ്‌പ്പ്, മാനവരാശിക്ക് ഒരു വൻ കുതിച്ചുചാട്ടം "
ഭൂമിയ്ക്ക് പുറത്ത് ഒരു celestial ബോഡിയിൽ ആദ്യമായി മനുഷ്യൻ അവന്റെ മുദ്ര പദിപ്പിച്ചത്
1969 ജൂലൈ 21 ന്.
ഓരോ വ്യക്തിയ്ക്കും അഭിമാനിക്കാവുന്ന, ചരിത്രത്തിലെത്തന്നെ ഏറ്റവും മഹത്തായ മുഹൂർത്തങ്ങളിൽ ഒന്ന്. അതുകൊണ്ടുതന്നെയാണ് Apollo-11 നെച്ചുറ്റിപ്പറ്റിയുള്ള കോൺസ്പിറസികൾ ഇന്നും പ്രാഭല്യത്തിലുള്ളത്.
ഈ വാദങ്ങളൊക്കെ debunk ചെയ്യുകയല്ല എന്റെ ഉദ്ദേശം.
എന്നാൽ അപ്പോളോ ചന്ദ്രദൗത്യങ്ങൾ ആൾക്കാരുടെ കണ്ണിൽ പൊടിയിടാൻ കേവലമൊരു സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്തതാണെന്ന് വിശ്വസിച്ചു ഇതിനെ നിസ്സാരവൽക്കരിക്കുന്ന ഒരുവിഭാഗമുണ്ട്.
അങ്ങനെ നിസ്സാരവൽക്കരിക്കേണ്ട സംഭവവികാസങ്ങളല്ല Moon landing നു പിന്നിൽ നടന്നത്.
മിക്കവരും സൗകര്യപൂർവ്വം മറക്കുന്ന
8 വർഷത്തെ കഠിനപ്രയത്നത്തിന്റെ കഥ അപ്പോളോ മിഷനുകൾക്ക് പറയാനുണ്ട്. അപ്പോളോ 1 മുതൽ അപ്പോളോ 11 വരെയുള്ള കഥ.
-----------------------
അപ്പോളോ മിഷനുകൾക്ക് മുൻഗാമിയായിരുന്നു പ്രസിദ്ധമായ Gemini ദൗത്യങ്ങൾ.
1966 ആകുമ്പോഴേക്കും ജമിനി മിഷനുകൾ പകുതിയിലേറെ പൂർണ്ണമായിരുന്നു. എന്നാൽ പതിറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി ചന്ദ്രനിൽ കാലുകുത്തുക എന്ന സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി 1961 ൽ തന്നെ NASA വിയർപ്പൊഴുക്കാൻ തുടങ്ങി. 1967 ൽ ആദ്യത്തെ Manned മിഷനുകൾ പൂർത്തിയാക്കാവുന്ന തരത്തിലായിരുന്നു ദൗത്യത്തിന്റെ പല ഘട്ടങ്ങളായുള്ള രൂപരേഖ നിർമ്മിച്ചത്.
Saturn എന്ന പേരിൽ തുടങ്ങുന്ന റോക്കറ്റുകൾ ആയിരുന്നു Apollo ദൗത്യത്തിനായി നിർമിച്ചിരുന്നത്.
1961 ൽ തന്നെ Saturn-1 റോക്കറ്റുകളുടെയും അപ്പോളോ കമാൻഡ് മൊഡ്യൂളുകളുടെയും (CSM) ടെസ്റ്റുകൾ ആരംഭിച്ചു. S, AS എന്നിങ്ങനെ പേരുകളിലായി പത്ത് Saturn-1 റൊക്കറ്റുകളായിരുന്നു launch ചെയ്തത്. അവയ്ക്ക് യഥാക്രമം 100 മുതൽ 110 വരെയുള്ള നമ്പറുകൾ നൽകി.
100 സീരീസിലുള്ള സാറ്റേണുകളുടെ കൂടെത്തന്നെ അഞ്ചു CSM-കളും ലോഞ്ച് ടെസ്റ്റ് നടത്തി. അവയ്ക്ക് 1 മുതൽ 4 വരെ ആയിരുന്നു നമ്പറുകൾ നൽകിയിരുന്നത്.
സാറ്റേൺ-1 റോക്കെറ്റുകളുടെ പിൻഗാമിയായിരുന്നു കുറേക്കൂടി advanced ആയ Saturn-1B റോക്കറ്റുകൾ. Manned മിഷനുകൾ possible ആയിരുന്നു എന്നതായിരുന്നു 1B-കളുടെ പ്രത്യേകത. അതായത് ചാന്ദ്രദൗത്യത്തിലേക്ക് ഒരുപടികൂടി അടുത്തു.
Saturn-1B വാഹനങ്ങൾ AS ഗണത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്. 201 മുതൽ നമ്പർ ചെയ്യപ്പെട്ട ഇവ സാറ്റേൺ റൊക്കെറ്റുകളുടെ 200 സീരിസിന് തുടക്കം കുറിച്ചു.
അങ്ങനെ 1966 ൽ Gemini യുടെ അവസാനത്തോടുകൂടി എല്ലാ പ്രാഥമിക ടെസ്റ്റുകളും നടത്തിക്കഴിഞ്ഞിരുന്നു. ഓർക്കുക, 1967 ആയിരുന്നു ആദ്യത്തെ മാൻഡ് ഫ്ലൈറ്റിനുള്ള ഡെഡ്ലൈൻ. 1966 ൽ AS സീരിസിൽ AS-201 (Block I CSM പേലോഡ് ആയുള്ള suborbital ടെസ്റ്റ് ), AS-202 (Block I CSM ന്റെ heat shield പരിശോധിക്കാനുള്ള suborbital ടെസ്റ്റ് ), AS-203 (Saturn-1B റോക്കറ്റ് ടെസ്റ്റ് ) എന്നിവ നിർദ്ധിഷ്ട ടെസ്റ്റുകൾ പൂർത്തീകരിച്ചു.
അടുത്ത ദൗത്യം AS-204-നുവേണ്ടി 1967 Feb 21 ലേക്ക് chart ചെയ്ത First manned flight ആയിരുന്നു. Block I CSM ഉം വഹിച്ചുകൊണ്ട് ഒരു Earth orbital ടെസ്റ്റ് ആയിരുന്നു പ്ലാൻ. വളരെ പ്രാധാന്യമുണ്ടായിരുന്ന ഈ കടമ്പ മറികടക്കാൻ 1966 August 26 ന് Spacecraft 012 എന്ന വാഹനം കെന്നഡി സ്പേസ് സെന്ററിൽ കൊണ്ടുവന്നു. അതിനെ ആവരണം ചെയ്ത കവറിൽ ബ്ലോക്ക് ലെറ്ററുകളിൽ ഒരു പേര് എഴുതിയിരുന്നു. "Apollo-1"
അപ്പോളോ-1 നെ പിന്തുടർന്ന് അപ്പോളോ രണ്ടും മൂന്നും chart ചെയ്തിരുന്നു. ഇതിൽ അപ്പോളോ 2 അപ്പോളോ ഒന്നിന്റെ ദൗത്യം ഡ്യൂപ്ലിക്കേറ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് നിർമിക്കുന്നത്. Spacecraft 014 എന്ന വാഹനവും അതിനായി തിരഞ്ഞെടുത്തു. അപ്പോളോ-1ലെ ക്രൂവിന് ഒഴിവാക്കേണ്ടിവന്നതോ, അല്ലെങ്കിൽ അവരുടെ ശ്രദ്ധയിൽ പെടാതിരുന്നതോ ആയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കുകയായിരുന്നു അപ്പോളോ-2 ന്റെ ഉദ്ദേശം. അപ്പോളോ-3 ആയിരുന്നു മിഷനിലെ അടുത്ത സ്റ്റെപ്പ്. കുറേക്കൂടി advanced ആയ Block II CSM നെ വഹിക്കുകയായിരുന്നു അപ്പോളോ-3 ന്റെ ലക്ഷ്യം. Lunar Module (LM)-ഉമായി ഡോക്ക് ചെയ്ത് അസ്‌ട്രോനോട്ടുകൾക്ക് സഞ്ചരിക്കാൻ ഒരു വഴി ഉണ്ടാക്കികൊടുക്കുക ആയിരുന്നു
Block II വിന്റെ പണി.
എന്നാൽ അപ്പോളോ രണ്ടിന്റെ കാര്യത്തിൽ NASA യിൽ വിഭിന്ന അഭിപ്രായങ്ങൾ വരാൻ തുടങ്ങി.
Gemini യോടുതന്നെ ഡ്യൂപ്ലിക്കേറ്റ് മിഷനുകൾ NASA ഉപേക്ഷിച്ചിരുന്നു. രണ്ടു പ്രാവശ്യം Block I ടെസ്റ്റ് ചെയ്തതുകൊണ്ട് പുതിയതായി ഒന്നും നേടുകയുമില്ല. അങ്ങനെ അപ്പോളോ രണ്ടിന്റെയും മൂന്നിന്റേയും ലക്ഷ്യങ്ങൾ മാറ്റിയെഴുതി. Apollo-2 LM വഹിക്കാൻ തിരഞ്ഞെടുത്തപ്പോൾ Apollo-3 CSM ന്റെ കൂടെ LM കൂടി കൂട്ടിച്ചേർത്തു Saturn-V റോക്കറ്റിൽ വിക്ഷേപിക്കുവാൻ തീരുമാനിച്ചു.
അങ്ങനെയിരിക്കെയാണ് 1967 ജനുവരിയിൽ ലോകത്തെ ഞെട്ടിച്ച് Prelaunch ടെസ്റ്റിൽ മൂന്നംഗ സംഘത്തെയും കൊണ്ട് അപ്പോളോ-1 കത്തിയമർന്നത്!
അപ്പോളോ-1 ദുരന്തം നാസയ്ക്ക് വലിയൊരു ആഘാതമായിരുന്നു. കാര്യമായ രീതിയിൽ അന്വേഷണം നടന്നു. ഒരുമാതിരിപ്പെട്ട എല്ലാ മേഖലകളിലും അപാകതകൾ കണ്ടെത്തിയിരുന്നു. Spcecraft ന്റെ ഡിസൈൻ തന്നെ മാറ്റിയെഴുതണം എന്ന് അഭിപ്രായം വന്നു. റിവ്യൂ ബോഡിന്റെ നിർദ്ദേശപ്രകാരം CSM പോലും റീഡിസൈൻ ചെയ്യേണ്ടിവന്നു. അപ്പോളോ സ്പേസ് ക്രാഫ്റ്റ് പ്രോഗ്രാം ഓഫിസർ സ്ഥാനം ഒഴിയേണ്ട അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. പക്ഷെ 1970 നു മുൻപേ തന്നെ ചന്ദ്രനിൽ കാലുകുത്താൻ വേണ്ടി NASA തീരുമാനിച്ചിരുന്നു. അതിനായി പ്രോഗ്രാമിന്റെ structure തന്നെ പൊളിച്ചെഴുതാൻ തീരുമാനം ഉണ്ടായി.
ആദ്യം ചെയ്തത് Apollo-1 ന്റെ ഒബ്ജക്റ്റീവുകളെ പാടെ ഉപേക്ഷിക്കുകയാണ്.
സമയ പരിമിതിമൂലം ചന്ദ്രനിൽ പോകുക എന്ന ഉദ്ദേശം പോലും ഇല്ലായിരുന്ന ഒരു ദൗത്യത്തിനുവേണ്ടി ഇനി കഷ്ടപ്പെടേണ്ടതില്ല എന്ന് NASA തീരുമാനിച്ചു. അങ്ങനെ എല്ലാ Block I ഫ്ലൈറ്റുകളും ക്യാൻസൽ ചെയ്ത് Earth orbital Block II-വിൽ മിഷനുകൾ പുനരാരംഭിച്ചു.
നേരത്തെയുള്ള പ്ലാനുകൾ മാറ്റിയതുകാരണം പഴയ മിഷനുകളുടെ പേര് മാറ്റേണ്ടിയിരുന്നു. രണ്ടുവഴികൾ ആയിരുന്നു ഇതിനായി മുന്നിലുണ്ടായിരുന്നത്.
1) AS-204 ദുരന്തത്തിന് ശേഷമുള്ള മിഷനുകളെ അപ്പോളോ-2 എന്നുവിളിച്ചു തുടങ്ങുക
2) എല്ലാ Saturn-1B ഫ്ലൈറ്റുകളെയും അപ്പോളോ പ്രോജക്ടിന്റെ ഭാഗമായി കണക്കാക്കുക. അതായത്,
AS-201 : Apollo 1A
AS-202 : Apollo 2
AS-203 : Apollo 3
എന്നിങ്ങനെ പേരുനൽകുക.
1967 April 24 നു AS-204 ഒഫീഷ്യലി അപ്പോളോ-1 ആയി നാമകരണം ചെയ്യപ്പെട്ടു. എന്നാൽ AS-201, AS-202, AS-203 മിഷനുകൾക്ക് അപ്പോളോ ടൈറ്റിൽ നൽകിയില്ല. പകരം അപ്പോളോ-1 നുശേഷമുള്ള മിഷനെ അപ്പോളോ-4 എന്ന് വിളിക്കാൻ തീരുമാനമായി.
Space race ലെ റെക്കോർഡുകൾ തകർത്തുള്ള പടയോട്ടം അവിടെ തുടങ്ങുകയായിരുന്നു.
തുടരും....
.jpeg)
Comments
Post a Comment