Space exploration ന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ദൗത്യം ആയിരുന്നു അപ്പോളോ-8! മിഷന്റെ മുന്നൊരുക്കങ്ങൾ മുൻപത്തെ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. ലോഞ്ചിന് ശേഷം നടന്ന സംഭവങ്ങളും, തകർക്കപ്പെട്ട റെക്കോർഡുകളും, ചില കോൺസ്പിറസികൾക്കുള്ള മറുപടികളും ആണ് ഇനിയുള്ള പോസ്റ്റുകളിൽ പറയാൻ ഉദ്ദേശിക്കുന്നത്. ---------------------------------------- 1968 ഡിസംബർ 28-നു മൂന്ന് സ്റ്റേജുകളുമായി Saturn V (AS-503) പറന്നുയർന്നു. SI-C, S-II സ്റ്റേജുകൾ detach ചെയ്‌തെങ്കിലും TLI (അപ്പോളോ-6 പോസ്റ്റ് വായിക്കുക) നടത്തുവാൻ വേണ്ടി മൂന്നാമത്തെ സ്റ്റേജായ S-IV B വാഹനത്തോടൊപ്പം നിലനിർത്തിയിരുന്നു. രണ്ട് ഓർബിറ്റുകൾ ഉൾപ്പെട്ട മിഷൻ ആയിരുന്നല്ലോ ഇത്. ആദ്യം ഭൂമിയുടെ ഭ്രമണപഥത്തിലെ നിശ്ചിത പാർക്കിങ് ഓർബിറ്റിൽ വാഹനത്തെ എത്തിക്കേണ്ടതുണ്ട്. അതിനായാണ് ആദ്യത്തെ രണ്ട് സ്റ്റേജുകൾ പ്രധാനമായും പ്രവൃത്തിപ്പിക്കുന്നത്. Launch window ഓപ്പൺ ആയതിനുശേഷം നാലാം സ്റ്റേജ് ഉപയോഗിച്ച് TLI നടത്തിക്കഴിഞ്ഞാൽ ദൗത്യത്തിന്റെ ആദ്യത്തെ ഭാഗം പൂർത്തിയായി. ഇൻജെക്ഷൻ വിജയകരമായാൽ മനുഷ്യരെയും കൊണ്ട് രണ്ട് celestial ബോഡികൾ ഓർബിറ്റ് ചെയ്ത ആദ്യത്തെ മിഷനായിരി...
History isn’t boring — the way it’s told often is. Here, we breathe life into unique historical events, narrating them in a way that resonates with the uninitiated and sparks true curiosity. We don’t just recount the past; we explore it through the lens of a storyteller.