വിശ്വവിഖ്യാതമായൊരു ക്രിസ്തുമസ്! അങ്ങനെ ആ ചരിത്രനിമിഷം എത്തിച്ചേർന്നു! അന്നുവരെയും കവിജന്യ പ്രേമലാസ്യങ്ങളുടെ പ്രേക്ഷകനായും, ഇതിഹാസങ്ങളിലെ പരോക്ഷ കഥാപാത്രമായും, മതഗ്രന്ഥങ്ങളിലെ മായാഗോളമായും നിലകൊണ്ടിരുന്ന അമ്പിളിമാമനെ മനുഷ്യൻ തന്റെ കൈവെള്ളയിൽ കൊണ്ടുവരാൻ പോകുന്നു. അപോളോ 8-ലെ യാത്രികർ CSM ഉപയോഗിച്ച് ചന്ദ്രനെ വലംവയ്ക്കാൻ തയ്യാറെടുത്തു. പക്ഷെ ആ മനോഹാരിതയും സാങ്കേതിക പ്രശ്നങ്ങൾക്കതീതമായിരുന്നില്ല. താപ-സന്തുലിത ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ പലതരത്തിലുള്ള ക്രിയാത്മക സൂത്രങ്ങളും ക്രൂവിന് പ്രയോഗിക്കേണ്ടിവന്നു. ഉറക്കം മറ്റൊരു പ്രധാന പ്രശ്നമായിരുന്നു. "മൂന്നിൽ ഒരാൾക്ക് ഒരുസമയം ഉറങ്ങാം" എന്നതായിരുന്നു തുടക്കത്തിലെ പദ്ധതി. എന്നാൽ നക്ഷത്രക്കൂട്ടങ്ങളുടെ കൺചിമ്മലുകൾ ഒപ്പിയെടുക്കാൻ അനാവശ്യമായി സമയം ചിലവാക്കിയതിന്റെ ഫലമായി മൂന്നുപേരും ഉറക്കത്തിന് ശ്രദ്ധ നൽകിയില്ല. അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിച്ചത് ബോർമാൻ ആയിരുന്നു. തന്റെ ശാരീരിക അസ്വസ്ഥത മറച്ചുവച്ച അദ്ദേഹം മോഡ്യൂളിനുള്ളിൽ ഛർദിക്കുകയും, യാത്ര ദുഷ്കരമാക്കുകയും ചെയ്തു. ഇത് സീറോ ഗ്രാവിറ്റിയിൽ ആണ് സംഭവിക്കുന്നത് എന്നോർത്താൽ അതി...
History isn’t boring. The way it’s often told is. Here, we breathe life into unique historical events, narrating them in a way that resonates with the uninitiated and sparks true curiosity. We don’t just recount the past; we explore it through the lens of a storyteller.